Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:36 AM IST Updated On
date_range 14 Jun 2022 5:36 AM ISTലൈഫ് ഭവനപദ്ധതി പട്ടികയിൽ വ്യാപക ക്രമക്കേട്
text_fieldsbookmark_border
നെടുമങ്ങാട്: സംസ്ഥാന സർക്കാർ പുറത്തിറക്കിയ നടന്നെന്ന് രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി സംസ്ഥാന കൺവീനർ ആനാട് ജയൻ ആരോപിച്ചു. രണ്ടുദിവസങ്ങൾക്കുമുമ്പ് സംസ്ഥാന സർക്കാർ പുറത്തുവിട്ട ലൈഫ് ഭവനപട്ടികയിൽ അർഹതയില്ലാത്ത ആയിരക്കണക്കിനുപേർ കയറിപ്പറ്റുകയും അർഹതയുള്ള നിരവധിപേർ പുറത്താകുകയും ചെയ്തിരിക്കുകയാണ്. സ്വന്തമായി ഭവനം ഉള്ളവരും നാലുചക്രവാഹനം ഉള്ളവരും ഏക്കറുകണക്കിന് വസ്തു ഉള്ളവരും പ്രതിമാസ വരുമാനം മൂന്ന് ലക്ഷത്തിന് മുകളിലുള്ളവരുമായ ഒട്ടനവധിപേർ പട്ടികയിൽ കടന്നുകൂടിയപ്പോൾ വീട് എന്ന സ്വപ്നവുമായി ടാർപോളിൻ മറച്ച കൂരകളിൽ കഴിയുന്ന അർഹതയുള്ള ആയിരക്കണക്കിന് പേരാണ് പുറത്തായിരിക്കുന്നത്. അർഹതയുള്ള സാധാരണക്കാരനെ ഒഴിവാക്കി അർഹതയില്ലാത്തവരെ തിരുകിക്കയറ്റിയതിനുപിന്നിൽ ഇടതുപക്ഷ ജനപ്രതിനിധികളുടെയും ഇടതുപക്ഷ ഉദ്യോഗസ്ഥരുടെയും അവിശുദ്ധ കൂട്ടുകെട്ടുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ തയാറാകണമെന്ന് ആനാട് ജയൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story