Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:36 AM IST Updated On
date_range 14 Jun 2022 5:36 AM ISTബസുകൾ പുനഃസ്ഥാപിച്ചില്ല; കരകുളത്ത് വിദ്യാർഥികള്‍ക്ക് യാത്രാക്ലേശം
text_fieldsbookmark_border
നെടുമങ്ങാട്: സ്‌കൂള്‍ തുറന്ന് ഒരാഴ്ച കഴിഞ്ഞിട്ടും കരകുളം പഞ്ചായത്തിലെ ഗ്രാമീണ മേഖലകളില്‍ യാത്രാക്ലേശം രൂക്ഷം. ബസുകള്‍ മുടങ്ങിയതോടെ വിദ്യാർഥികള്‍ക്ക് സമയത്തിന് സ്കൂളിലെത്താൻ കഴിയാത്ത അവസ്ഥയാണ്. മുല്ലശ്ശേരി, മുളമുക്ക്, വേങ്കോട് ഭാഗങ്ങളില്‍ നേരേത്ത കെ.എസ്.ആര്‍.ടി.സി നടത്തിയിരുന്ന സർവിസുകളാണ് വെട്ടിക്കുറച്ചത്. കോവിഡിന് മുമ്പ് അഞ്ചുബസുകള്‍ ഇതുവഴി സർവിസ് നടത്തിയിരുന്നു. കോവിഡ് കാലത്ത് പല സർവിസുകളും വെട്ടിക്കുറച്ച കൂട്ടത്തില്‍ ഇവിെടയും ബസുകള്‍ നിര്‍ത്തലാക്കിയിരുന്നു. ഇപ്പോള്‍ സ്കൂള്‍ തുറന്നിട്ടും വെട്ടിക്കുറച്ച ബസ് സർവിസുകള്‍ അധികൃതര്‍ പുനഃസ്ഥാപിച്ചിട്ടില്ല. ഇതുകാരണം സ്കൂള്‍ വിദ്യാഥികളടക്കം നിരവധി ആളുകളാണ് യാത്രാദുരിതം അനുഭവിക്കുന്നത്. പ്രൈവറ്റ് ബസോ അനുബന്ധ യാത്രാസൗകര്യങ്ങളോ ഇല്ലാത്ത ഇവിടെ കെ.എസ്.ആര്‍.ടി.സി ബസുകളാണ് ആളുകളുടെ ഏക ആശ്രയം. ബസ് സര്‍വിസുകള്‍ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കരകുളം മണ്ഡലം കമ്മിറ്റിയും യുവമോര്‍ച്ച നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയും നെടുമങ്ങാട് എ.ടി.ഒക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story