Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:35 AM IST Updated On
date_range 14 Jun 2022 5:35 AM ISTസി.എസ്.ഐ വിളംബര ഘോഷയാത്രക്കിടെ സാമൂഹികവിരുദ്ധ ആക്രമണം; നിരവധിപേര്‍ക്ക് പരിക്ക് നാലുപേർ കസ്റ്റഡിയിൽ
text_fieldsbookmark_border
വെള്ളറട: സി.എസ്.ഐ വിളംബര ഘോഷയാത്രക്കിടെയുണ്ടായ സാമൂഹിക വിരുദ്ധ ആക്രമണത്തിൽ നിരവധിപേര്‍ക്ക് പരിക്ക്. 10 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദക്ഷിണേന്ത്യ സഭയുടെ പ്ലാറ്റിനം ജൂബിലിയും ദക്ഷിണ കേരള മഹായിടവകയുടെ 63ാം വാര്‍ഷിക ദിനാഘോഷങ്ങളുടെയും ഭാഗമായി നടത്തിയ വിളംബര ഘോഷയാത്രക്ക് നേരെയായിരുന്നു ആക്രമണം. വിളംബര ഘോഷയാത്ര കടന്നുപോകുന്ന വഴിക്ക് ചെമ്പൂരിന് അടുത്തുള്ള മഞ്ചംകോട് സി.എസ്.ഐ സഭയുടെ മുന്നിലെത്തിയപ്പോഴാണ് 25ഓളംപേർ ജാഥക്ക് നേരെ കല്ലും കോണ്‍ക്രീറ്റ് കട്ടയും തടിക്കഷണങ്ങളുംകൊണ്ട് ആക്രമിച്ചത്. പരിക്കേറ്റ പത്തോളം പേരെ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റവ. ജെ. ജയരാജ് പാസ്റ്റര്‍, റവ. സജി എന്‍ സ്റ്റുവര്‍ട്ട്, റവ. സിവില്‍, വിജീഷ്, നിഥിന്‍ ആനന്ദ്, വിദിന്‍ ആനന്ദ, ബൈജു, ക്രിപ്‌സ് ബോസ്, സജിന്‍ ലാല്‍ എന്നിവര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സഭയുടെ ഔദ്യോഗിക പരിപാടി തടസ്സപ്പെടുത്തിയ അക്രമിസംഘത്തില്‍പെട്ട നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശേഷിക്കുന്നവരെ വേഗം അറസ്റ്റ് ചെയ്യണമെന്ന് ദക്ഷിണ കേരള മഹായിടവക സെക്രട്ടറി ഡോ. ടി.ടി. പ്രവീണ്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
