Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാജിക് അക്കാദമി...

മാജിക് അക്കാദമി വാര്‍ഷികാഘോഷ സമാപനം നാളെ

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: ഏ​ഷ്യ​യി​ലെ ആ​ദ്യ​ത്തെ മാ​ജി​ക് പ​ഠ​ന​കേ​ന്ദ്രം എ​ന്ന ഖ്യാ​തി നേ​ടി​യ മാ​ജി​ക് അ​ക്കാ​ദ​മി​യു​ടെ 26ാം വാ​ര്‍ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം ബു​ധ​നാ​ഴ്ച ക​ഴ​ക്കൂ​ട്ടം മാ​ജി​ക് പ്ലാ​ന​റ്റി​ല്‍ ന​ട​ക്കും. സ​മാ​പ​ന ച​ട​ങ്ങ് മ​ന്ത്രി അ​ഡ്വ.​ജി.​ആ​ര്‍. അ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​റി​ബ്ര​ല്‍ പാ​ള്‍സി സ്‌​പോ​ര്‍ട്‌​സ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ ദേ​ശീ​യ അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ സ്വ​ര്‍ണ​മ​ട​ക്കം ആ​റ്​ മെ​ഡ​ലു​ക​ള്‍ നേ​ടി​യ അ​ഞ്ച് ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ളെ അ​ത്‌​ല​റ്റ് കെ.​എം. ബീ​നാ​മോ​ള്‍ ആ​ദ​രി​ക്കും. 100 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ സ്വ​ര്‍ണ​വും ലോ​ങ്​​ജം​പി​ല്‍ വെ​ള്ളി​യും നേ​ടി​യ സാം ​ആ​ന്റ​ണി, വ​നി​ത​ക​ളു​ടെ 100 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ വെ​ള്ളി നേ​ടി​യ നൗ​ഫി​യ, 400 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ വെ​ങ്ക​ലം നേ​ടി​യ വി​ജീ​ഷ്, ഷോ​ട്ട്​​പു​ട്ടി​ലും ജാ​വ​ലി​ന്‍ത്രോ​യി​ലും വെ​ങ്ക​ലം നേ​ടി​യ വി​നീ​ഷ്, 200 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ജ്യോ​തി​ഷ് എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ക്കു​ന്ന​ത്. മാ​ജി​ക് അ​ക്കാ​ദ​മി എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ ഗോ​പി​നാ​ഥ് മു​തു​കാ​ട്, മാ​നേ​ജ​ര്‍ ബി​ജു​രാ​ജ് എ​സ്. എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story