Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസര്‍ക്കാര്‍ സേവനം...

സര്‍ക്കാര്‍ സേവനം പൗരന്റെ അവകാശം -മന്ത്രി വി. ശിവന്‍കുട്ടി

text_fields
bookmark_border
സര്‍ക്കാര്‍ സേവനം പൗരന്റെ അവകാശം -മന്ത്രി വി. ശിവന്‍കുട്ടി
cancel
ആറ്റിങ്ങൽ: സര്‍ക്കാര്‍ സേവനം പൗരന്റെ അവകാശമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിന്​ കീഴിലുള്ള 71 ഓഫിസുകള്‍ ഇ- ഓഫിസ് സംവിധാനത്തിലേക്ക് മാറുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തപാലുകളും ഫയലുകളും സുതാര്യമായും വേഗത്തിലും നടപ്പാക്കാന്‍ ഇ-ഓഫിസ് സൗകര്യത്തിലൂടെ സാധിക്കും. എയ്ഡഡ് മേഖലയെ ബുദ്ധിമുട്ടിക്കുന്ന നയങ്ങള്‍ വകുപ്പിനില്ല. എല്ലാവരോടും നീതിപുലര്‍ത്തുന്ന സമീപനമാണ് സര്‍ക്കാറിന്റേത്. പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫയലുകള്‍ കെട്ടിക്കിടക്കാന്‍ അനുവദിക്കില്ല. കൃത്യമായ ഇടവേളകളില്‍ ഫയല്‍ അദാലത്തുകള്‍ നടത്തും. ഇതിന് രൂപരേഖ തയാറാക്കിയിട്ടുണ്ട്. ബോധപൂര്‍വം ഫയലുകള്‍ വെച്ചു താമസിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വകുപ്പിന്റെ പിന്തുണ ലഭിക്കില്ല. വിജിലന്‍സ് വിഭാഗത്തിന്റെ ഒരു കണ്ണ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഒ.എസ്. അംബിക എം.എല്‍.എ അധ്യക്ഷതവഹിച്ചു. ആറ്റിങ്ങല്‍ നഗരസഭ ചെയര്‍പേഴ്സണ്‍ എസ്. കുമാരി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു, ജില്ല വിദ്യാഭ്യാസ ഓഫിസര്‍ ജി.ഐ. ബിന്ദു, ജി. തുളസീധരൻ പിള്ള എന്നിവർ സംസാരിച്ചു. Twatl minister shivankutty പൊതുവിദ്യാഭ്യാസ വകുപ്പിന്​ കീഴിലുള്ള 71 ഓഫിസുകള്‍ ഇ- ഓഫിസ് സംവിധാനത്തിലേക്ക് മാറുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story