Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:32 AM IST Updated On
date_range 14 Jun 2022 5:32 AM ISTയുവതി ആത്മഹത്യ ചെയ്ത സംഭവം; ഒപ്പം താമസിച്ചിരുന്നയാള്‍ അറസ്റ്റില്‍
text_fieldsbookmark_border
വെഞ്ഞാറമൂട്: യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്നയാള്‍ അറസ്റ്റില്‍. കരിക്കകം ചരുവിള പുത്തന്‍ വീട്ടില്‍ ഗൗരിയുടെ (21) ആത്മഹത്യയുമായി ബന്ധപ്പെട്ട് വെള്ളുമണ്ണടി ബി.ആര്‍. ഭവനില്‍ അഭിരാം (22) ആണ് അറസ്റ്റിലായത്. ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ഇരുവരും വാടകക്ക് താമസിച്ചിരുന്ന വീട്ടിലെ കിടപ്പുമുറിയില്‍ രാവിലെ 11ഓടെ ഗൗരിയുടെ മൃതദേഹം കാണപ്പെടുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ അഭിരാമും ഗൗരിയും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടന്നും ഗൗരിയെ മര്‍ദിക്കാറുണ്ടായിരുന്നെന്നും കാണിച്ച് വെഞ്ഞാറമൂട് പൊലീസില്‍ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അടുത്ത ദിവസം അഭിരാമിനെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. ----------------------------------- കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക് വെഞ്ഞാറമൂട്: കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. ബൈക്കിലെ യാത്രക്കാരായ വാമനപുരം പൂവണത്തുംമൂട് ചരുവിള വീട്ടില്‍ സച്ചു (24), നെല്ലനാട് അമ്പലംമുക്ക് മംഗലശ്ശേരി വീട്ടില്‍ അബിലാല്‍ (24), കാറിലെ യാത്രക്കാരി വാളകം ഇടയത്ത് പുത്തന്‍ വീട്ടില്‍ തങ്കമണി (59) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഒമ്പതിന് എം.സി റോഡില്‍ വെഞ്ഞാറമൂടിന് സമീപം വെച്ചായിരുന്നു അപകടം. പരിക്കേറ്റവരെ നാട്ടുകാര്‍ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അബിലാല്‍, സച്ചു എന്നിവരെ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. ---------------------------------------------------
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story