Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:28 AM IST Updated On
date_range 14 Jun 2022 5:28 AM ISTബിരിയാണി ചെമ്പ് മാര്‍ച്ച് നടത്തി യൂത്ത് കോണ്‍ഗ്രസ്
text_fieldsbookmark_border
വെള്ളറട: സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പാറശ്ശാല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബിരിയാണി ചെമ്പ് മാര്‍ച്ച് നടത്തി. കറുത്ത വസ്ത്രം ധരിച്ചായിരുന്നു പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തത്. ചെമ്പൂര് നടന്ന മാര്‍ച്ച് കോണ്‍ഗ്രസ് ചെമ്പൂര് മണ്ഡലം പ്രസിഡന്റ് സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജെ.എസ്. ബ്രമിന്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജെ.പി. ആനി പ്രസാദ്, കീഴാറൂര്‍ രാമചന്ദ്രന്‍, സാംകുമാര്‍ ചെമ്പൂര്, അലക്‌സ് ജയിംസ്, പെരുങ്കടവിള കൃഷ്ണ ശേഖര്‍, സതീഷ് കോട്ടുക്കോണം, സുമി ചെമ്പൂര്, സുബാഷ് കള്ളിക്കാട്, വലിയവഴി ഉഷ, ജോണി എന്നിവര്‍ സംസാരിച്ചു. ചിത്രം: ചെമ്പൂരില്‍ ബിരിയാണി ചെമ്പ് മാര്‍ച്ച് നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
