Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:32 AM IST Updated On
date_range 13 Jun 2022 5:32 AM ISTവികസന പ്രവർത്തനങ്ങളെ ദുർബലമാക്കാൻ പ്രതിപക്ഷ ശ്രമമെന്ന് മന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: ഇടത് സർക്കാറിന്‍റെ വികസന പ്രവർത്തനങ്ങളെ ദുർബലമാക്കാനുള്ള പ്രവർത്തനങ്ങളാണ് കേരളത്തിലെ പ്രതിപക്ഷം ചെയ്യുന്നതെന്ന് മന്ത്രി ജി.ആർ. അനിൽ. പ്രതിപക്ഷവും ബി.ജെ.പിയും ഒത്തുചേർന്ന് മുന്നണിെയയും സർക്കാറിെനയും അപകീർത്തിപ്പെടുത്താൻ നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ അണിചേരണമെന്ന് മന്ത്രി പറഞ്ഞു. സി.പി.ഐ തിരുവനന്തപുരം മണ്ഡലം സമ്മേളനം ചന്ദ്രമോഹനൻ നഗറിൽ (അയ്യൻകാളി ഹാൾ) ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിന് അർഹമായ ഭക്ഷ്യവിഹിതം കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചിരിക്കുകയാണ്. 67 ശതമാനം കാർഡുടമകൾക്ക് ഗോതമ്പ് ലഭ്യമാക്കാനാകാത്ത സാഹചര്യം കേന്ദ്ര സർക്കാർ സൃഷ്ടിച്ചു. ഇത് കേരളത്തിന്‍റെ പൊതുവിതരണ ശൃംഖലയെ തകർക്കാൻ ലക്ഷ്യമിട്ടാണ്. ഇതിനെതിരായി ജനങ്ങൾ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ അഡ്വ. കുര്യാത്തി മോഹനൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗം വി.പി. ഉണ്ണികൃഷ്ണൻ രാഷ്ട്രീയ റിപ്പോർട്ടും മണ്ഡലം സെക്രട്ടറി മുരളീ പ്രതാപ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ അഡ്വ. ജെ. വേണുഗോപാലൻ നായർ, സോളമൻ വെട്ടുകാട്, പള്ളിച്ചൽ വിജയൻ, കെ.എസ്. മധുസൂദനൻ നായർ, എം. രാധാകൃഷ്ണൻ നായർ, വെങ്ങാനൂർ ബ്രൈറ്റ്, വിളപ്പിൽ രാധാകൃഷ്ണൻ, ജില്ല കൗൺസിൽ അംഗങ്ങളായ എം.ജി. രാഹുൽ, ഡോ.സി. ഉദയകല, തമ്പാനൂർ മധു, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ എം. നാരായണൻ, എം. ശിവകുമാർ എന്നിവർ സംസാരിച്ചു. അഡ്വ. എം.വി. ജയലക്ഷ്മി രക്തസാക്ഷി പ്രമേയവും എം. ശിവകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. anil gr
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story