Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:30 AM IST Updated On
date_range 13 Jun 2022 5:30 AM ISTപൊലീസ് ജീപ്പിൽ ലോറിയിച്ച് മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്
text_fieldsbookmark_border
ബാലരാമപുരം: പ്രതിയെ പിടിക്കാൻ പോയ പൊലീസുകാർ സഞ്ചരിച്ച ജീപ്പിൽ ടോറസ് ലോറിയിടിച്ച് മൂന്ന് ഉദ്യോഗസ്ഥർക്ക് നിസ്സാര പരിക്ക്. ഞായറാഴ്ച പുലർച്ച 2.30ന് ബാലരാമപുരം കൊടിനട ജങ്ഷനിലാണ് സംഭവം. പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ നിന്ന് വെള്ളറടയിലേക്ക് പോയ ജീപ്പിലാണ് ദിശമാറി വന്ന് ടോറസ് ലോറിയിടിച്ചത്. പോത്തൻകോട് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ മിഥുൻ, പ്രിൻസിപ്പൽ എസ്.ഐ രാജീവ്, ഡ്രൈവർ മനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ ജീപ്പിൽ എയർബാഗ് കവചമുണ്ടായിരുന്നതിനാൽ അപകട വ്യാപ്തി കുറച്ചു. ലോറി ഡ്രൈവർ കളിയിക്കാവിള സ്വദേശി വിനയകി (24)നെ ബാലരാമപുരം പൊലീസ് അറസ്റ്റുചെയ്തു. ലോറിഡ്രൈവർ മദ്യപിച്ചിരുന്നതാണ് അപകടകാരണമെന്നും പൊലീസ് അറിയിച്ചു. ചിത്രങ്ങൾ - jeep 1 jeep 2 jeep 3
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story