Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:38 AM IST Updated On
date_range 12 Jun 2022 5:38 AM ISTകുൽഗാമിൽ ഏറ്റുമുട്ടൽ; ഹിസ്ബ് ഭീകരൻ കൊല്ലപ്പെട്ടു
text_fieldsbookmark_border
ശ്രീനഗർ: ജമ്മു-കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ കൊല്ലപ്പെട്ടു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെതുടർന്ന് കുൽഗാമിലെ ഖാൻദിപോര മേഖലയിൽ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഒളിച്ചിരുന്ന ഭീകരർ പൊലീസിനുനേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ പൊലീസും തിരിച്ച് വെടിയുതിർത്തു. ഇതിനിടയിലാണ് ഒരു ഭീകരൻ കൊല്ലപ്പെട്ടത്. മറ്റു ഭീകരർക്കായുള്ള തിരച്ചിൽ പ്രദേശത്ത് തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story