Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:36 AM IST Updated On
date_range 12 Jun 2022 5:36 AM IST'വംശീയരാഷ്ട്രീയത്തിനെതിരെ ജനകീയമുന്നേറ്റം രൂപപ്പെടണം'
text_fieldsbookmark_border
കണിയാപുരം: വെറുപ്പും വിദ്വേഷവും ഉൽപാദിപ്പിക്കുന്ന ആർ.എസ്.എസിന്‍റെ സവർണ വംശീയ പ്രത്യയശാസ്ത്രത്തിനെതിരെ രാജ്യത്ത് ബഹുജന മുന്നേറ്റം രൂപപ്പെടേണ്ടതുണ്ടെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്‍റ് മഹേഷ് തോന്നയ്ക്കൽ. 'വംശീയ കാലത്ത് സാമൂഹികനീതിയുടെ കാവലാളാവുക' എന്ന സന്ദേശവുമായി വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിന്‍റെ ഭാഗമായി പള്ളിനട യൂനിറ്റ് സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എട്ടു വർഷത്തെ മോദി ഭരണം രാജ്യത്ത് മാത്രമല്ല രാജ്യാന്തര തലത്തിലും ഇന്ത്യയുടെ യശസ്സ് കെടുത്തുകയാണുണ്ടായത്. രാജ്യത്തുടനീളം മതനിരപേക്ഷ പ്രതിരോധമാണ് കാലം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യൂനിറ്റ് പ്രസിഡൻറ് ഷാജഹാൻ തോപ്പിൽ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി മുംതാസ് ബീഗം മുഖ്യപ്രഭാഷണം നിർവഹിച്ചു. യൂനിറ്റ് സെക്രട്ടറി അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു. ചിറയിൻകീഴ് മണ്ഡലം കാമ്പയിൻ കൺവീനർ അംജദ് റഹ്മാൻ സമാപനം നിർവഹിച്ചു. IMG-20220611-WA0084 Caption: 'വംശീയ കാലത്ത് സാമൂഹികനീതിയുടെ കാവലാളാവുക' എന്ന സന്ദേശവുമായി വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിന്‍റെ ഭാഗമായി പള്ളിനട യൂനിറ്റ് സംഘടിപ്പിച്ച കുടുംബ സംഗമം ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്‍റ് മഹേഷ് തോന്നയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story