Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപുസ്തകം എഴുന്നള്ളിപ്പ്...

പുസ്തകം എഴുന്നള്ളിപ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
തിരുവനന്തപുരം: പി.എൻ. പണിക്കർ ഫൗണ്ടേഷൻ 19 മുതൽ ദേശീയതലത്തിൽ ആഘോഷിക്കുന്ന പി.എൻ. പണിക്കർ അനുസ്മരണ 26ാമത് ദേശീയ വായനദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പുസ്തകം എഴുന്നള്ളിപ്പ് പൂജപ്പുര പി.എൻ. പണിക്കർ പ്രതിമ സന്നിധിയിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണഘടനയുടെ പുസ്തക പതിപ്പ് തിടമ്പിലേറ്റി ആനപ്പുറത്ത് സംഘടിപ്പിച്ച പുസ്തക എഴുന്നള്ളിപ്പ് ജഗതി, മാനവീയം വീഥി, വെള്ളയമ്പലം സ്ക്വയർ, മ്യൂസിയം ജങ്​ഷൻ താണ്ടി പബ്ലിക് ലൈബ്രറിയിൽ സമാപിച്ചു. യാത്രാമധ്യേ പൂജപ്പുരയിലെ യുവജനസമാജം ഗ്രന്ഥശാല, ജഗതി ഉള്ളൂർ സ്മാരക ഗ്രന്ഥശാല, മാനവീയത്തിലെ പി. ഭാസ്കരൻ, ജി. ദേവരാജൻ, വെള്ളയമ്പലം സ്ക്വയറിലെ അയ്യൻകാളി, കെൽട്രോൺ ജങ്​ഷനിലെ വയലാർ രാമവർമ, മ്യൂസിയം ജങ്​ഷനിലെ ശ്രീനാരായണഗുരു, പബ്ലിക് ലൈബ്രറിയിലെ സി.വി. രാമൻപിള്ള എന്നീ സാംസ്കാരിക നായകന്മാരുടെ പ്രതിമകളിൽ പുഷ്പാർച്ചന നടത്തി പബ്ലിക് ലൈബ്രറിയിൽ അവസാനിച്ച പുസ്തകം എഴുന്നള്ളിപ്പ് ഒരു പുതിയ അനുഭൂതിയായിരുന്നു. പ്രഫ. വി. മധുസൂദനൻനായർ അധ്യക്ഷത വഹിച്ചു. പ്രഫ. ജോർജ് ഓണക്കൂർ മുഖ്യാതിഥിയായിരുന്നു. പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ, ക്യാപ്റ്റൻ രാജീവ് നായർ, ഡോ. എം.ആർ. തമ്പാൻ, കാരയ്ക്കാമണ്ഡപം വിജയകുമാർ, അഡ്വ. സി.ഡി. നന്ദകുമാർ, എൻ.എസ്. സുമേഷ്, സതീഷ് കിടാരക്കുഴി, കുന്നിയോട് രാമചന്ദ്രൻ, ആർ.കെ. അനിൽകുമാർ, മഹേഷ് മാണിക്കം, ബിജുമോൻ എന്നിവർ യാത്രക്ക്​ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story