Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:35 AM IST Updated On
date_range 12 Jun 2022 5:35 AM ISTഡാനിഷ് സിദ്ദീഖിയുടെ സ്മരണയില്‍ അന്താരാഷ്ട്ര പ്രസ് ഫോട്ടോ ഫെസ്റ്റിവല്‍ ഇന്നാരംഭിക്കും
text_fieldsbookmark_border
തിരുവനന്തപുരം: ലോക കേരള മാധ്യമസഭയുടെ ഭാഗമായി കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഇന്‍റര്‍നാഷനല്‍ പ്രസ് ഫോട്ടോ ഫെസ്റ്റിവല്‍ കേരളക്ക് ഞായറാഴ്ച തിരുവനന്തപുരത്ത് തുടക്കമാകും. താലിബാനികള്‍ കൊല്ലപ്പെടുത്തിയ റോയിറ്റേഴ്സിൻെറ യുദ്ധകാര്യ ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദീഖിയുടെ ഓര്‍മകള്‍ക്കാണ് അന്താരാഷ്ട്ര ഫോട്ടോ മേളയുടെ മൂന്നാം എഡിഷന്‍ സമര്‍പ്പിക്കുന്നത്. നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ ഡാനിഷ് സിദ്ദീഖിയുടെ പിതാവ് പ്രഫ. മുഹമ്മദ് അഖ്തര്‍ സിദ്ദീഖി ഫോട്ടോ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ ഉൾപ്പെടെ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് എം.ബി.എസ് ക്വയറിൻെറ സംഗീത വിരുന്നും നിശാഗന്ധിയില്‍ ഒരുക്കിയിട്ടുണ്ട്. ജൂണ്‍ 14ന് അവസാനിക്കുന്ന ഫെസ്റ്റിവലില്‍ ലോകത്തെ വിസ്മയിപ്പിച്ച വാര്‍ത്താ ചിത്രങ്ങള്‍ക്ക് പുറമേ തെരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളെ ആസ്പദമാക്കി കേരളത്തിൻെറ വികാസപരിണാമങ്ങളെ ചിത്രീകരിക്കുന്ന ഫോട്ടോ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാര്‍ത്താമാധ്യമങ്ങളുടെ പ്രവര്‍ത്തന രീതികള്‍ വിശദീകരിക്കുന്ന പ്രായോഗികവേദി കൂടി പ്രദര്‍ശനനഗരിയില്‍ ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശനം കാണാനെത്തുന്ന വിദ്യാർഥികള്‍ക്കായി പ്രത്യേക മത്സരങ്ങളുമുണ്ട്. ലോക കേരളസഭയുടെ മുന്നോടിയായി മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലോക കേരള മാധ്യമസഭ 15ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന മലയാളികളായ മാധ്യമ പ്രവര്‍ത്തകരാണ് ലോക കേരള മാധ്യമസഭയില്‍ പങ്കെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story