Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:33 AM IST Updated On
date_range 12 Jun 2022 5:33 AM ISTബി.ജെ.പിയുടെ പ്രതിഷേധ മാർച്ച് അപഹാസ്യം -അഡ്വ. വി. ജോയി എം.എൽ.എ
text_fieldsbookmark_border
വർക്കല: ബി.ജെ.പി പ്രവർത്തകർ തന്റെ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത് അപഹാസ്യമെന്ന് അഡ്വ. വി. ജോയി എം.എൽ.എ. കഴിഞ്ഞ ദിവസം വർക്കലയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൊലീസിന്റെ അനുവാദം വാങ്ങിയാണ് പ്രകടനം നടത്തിയത്. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മുഖ്യമന്ത്രിക്കെതിരെയുള്ള അപവാദ പ്രചാരണത്തിന് എതിരെയായിരുന്നു പ്രകടനം. എന്നാൽ, പൊലീസിന്‍റെ അനുമതിയില്ലാതെ പെട്ടെന്ന് ബി.ജെ.പിക്കാർ മുഖ്യമന്ത്രിയുടെ കോലവുമായി വർക്കലയിൽ പ്രകടനം നടത്തുകയായിരുന്നു. ഒരേ ദിശയിലായിരുന്ന പ്രകടനങ്ങൾ തമ്മിൽ കൈയാങ്കളിയിൽ അവസാനിക്കുകയായിരുന്നു. പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിക്കുകയും രണ്ടു ഭാഗത്തുമുള്ളവർക്കെതിരായും കേസെടുക്കുകയും ചെയ്തു. അങ്ങാടിയിൽ തോറ്റതിന് എന്തിനാണ് എം.എൽ.എ ഓഫിസിലേക്ക് മാർച്ച് നടത്തിയതെന്ന് അറിയില്ല. താൻ പ്രകടനത്തിൽ പങ്കെടുത്തിരുന്നില്ല. ഈ പ്രശ്നത്തിൽ ഒന്നിലും ഇടപെടാതിരുന്ന തന്നെ വ്യക്തിഹത്യ ചെയ്യുകയെന്ന ഗൂഢ ഉദ്ദേശ്യത്തോടെയാണ് ചില ബി.ജെ.പി നേതാക്കൾ പ്രവർത്തിക്കുന്നത്. ഒരു പങ്കുമില്ലാത്ത പ്രശ്നത്തിൽ എം.എൽ.എയെ ഉൾപ്പെടുത്തി പ്രശ്നങ്ങളുണ്ടാക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ടാണ്. ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ബി.ജെ.പി തയാറാകണമെന്നും അഡ്വ. വി. ജോയി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story