Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:32 AM IST Updated On
date_range 12 Jun 2022 5:32 AM ISTചെറിയകൊണ്ണി ക്ഷീരോൽപാദക സഹകരണ സംഘം തെരഞ്ഞെടുപ്പ്: കോൺഗ്രസിന് അട്ടിമറി ജയം
text_fieldsbookmark_border
നാലുപതിറ്റാണ്ടായി സി.പി.എം ഭരിച്ചിരുന്ന സംഘമാണ് കോൺഗ്രസ് പിടിച്ചെടുത്തത് നെടുമങ്ങാട്: അരുവിക്കര ചെറിയകൊണ്ണി ക്ഷീരോൽപാദക സഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അട്ടിമറി ജയം. നാലുപതിറ്റാണ്ടായി സി.പി.എം ഭരിച്ചിരുന്ന സംഘമാണ് കോൺഗ്രസ് പിടിച്ചെടുത്തത്. കോൺഗ്രസ് പാനലിൽ മത്സരിച്ച എട്ടുപേരിൽ 7 പേരും വിജയിച്ചു. ജോയ് മുളയറ, രാജൻ ചെറിയകൊണ്ണി, സഹദേവൻപിള്ള, രാമചന്ദ്രൻ പിള്ള ചെറിയകൊണ്ണി, രാമചന്ദ്രൻ നായർ, ശോഭന മൈലം, ഗീത ഇറയംകോട് എന്നിവരാണ് വിജയിച്ചത്. പ്രസിഡന്റായി ജോയ് മുളയറയെയും വൈസ് പ്രസിഡന്റായി ഗീത ഇറയംകോടിനെയും തെരഞ്ഞെടുത്തു. വിജയിച്ചവർ ചെറിയകൊണ്ണിയിൽ ആഹ്ലാദപ്രകടനം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്.ആർ. സന്തോഷ്, വൈസ് പ്രസിഡന്റ് എസ്.ആർ. അരുൺകുമാർ, ജെ. ശോഭനദാസ്, ചെറിയകൊണ്ണി ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ : ചെറിയകൊണ്ണി ക്ഷീരോൽപാദക സഹകരണസംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ വിജയിച്ചവർ ആഹ്ലാദപ്രകടനം നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
