Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീട്ടുമുറ്റത്ത്...

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസ്സുകാരനെ കാണാതായി

text_fields
bookmark_border
*രാത്രി വൈകിയും തിരച്ചിൽ അഞ്ചൽ: വീട്ടുമുറ്റത്ത് സഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരുന്ന രണ്ട് വയസ്സുകാരനെ കാണാതായി. തടിക്കാട് കാഞ്ഞിരത്തറ ചണ്ണക്കാപൊയ്കയിൽ കൊടിഞ്ഞിമൂല പുത്തൻവീട്ടിൽ അൻസാരി-ഫാത്തിമ ദമ്പതികളുടെ മകൻ മുഹമ്മദ് അഫ്രാനെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകീട്ട്​ ആറോടെയായിരുന്നു സംഭവം. ഈസമയം മാതാവ് ഗാർഹിക ജോലികളിലായിരുന്നു. ഇതിനിടെ കുട്ടിക്കൊപ്പമുണ്ടായിരുന്ന സഹോദരിയും മാതാവും വീടിന്‍റെ പിന്നാമ്പുറത്ത്​ പോയി മടങ്ങിയെത്തിയപ്പോൾ അഫ്രാനെ കാണാതാവുകയായിരുന്നു. വീട്ടിലും പരിസരത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. വിവരമറിഞ്ഞെത്തിയ പരിസരവാസികളും ബന്ധുക്കളും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അഞ്ചൽ പൊലീസും പുനലൂരിൽനിന്ന്​ എത്തിയ ഫയർഫോഴ്സും പരിസരത്തെ കിണറുകളിലും കുറ്റിക്കാടുകളിലും തിരച്ചിൽ നടത്തി. രാത്രി പത്തോടെ ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. രാത്രി വൈകിയും പരിശോധന തുടരുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story