Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:37 AM IST Updated On
date_range 11 Jun 2022 5:37 AM ISTമൊഴി കളവാണെങ്കില്‍ മാനനഷ്ടക്കേസിന് തയാറുണ്ടോ? ഹസൻ
text_fieldsbookmark_border
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് കോടതിയില്‍ നല്‍കിയ മൊഴി കളവാണെങ്കില്‍ മാനനഷ്ടക്കേസ് നല്‍കാനും അതേ കോടതിയില്‍ പരാതി നല്‍കി നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. സ്വപ്നയുടെ വെളിപ്പെടുത്തലിന്‍റെ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോപണത്തെ നിയമപരമായി നേരിടാനുള്ള ധാര്‍മികത മുഖ്യമന്ത്രി കാട്ടണം. കോടതിയില്‍ മൊഴി നല്‍കിയ സ്വപ്നയെ വിരട്ടാന്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തരായ പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. അതിലും നല്ലത് ജയരാജന്മാരും കോടിയേരി ബാലകൃഷ്ണനുമടങ്ങുന്ന ത്രിമൂര്‍ത്തി സംഘത്തിന് കേസന്വേഷണ ചുമതല കൈമാറലായിരുന്നു. സ്വപ്‌ന നേരത്തേ കസ്റ്റംസിന് നല്‍കിയ മൊഴിപ്രകാരം മുഖ്യമന്ത്രിക്കെതിരെ യു.എ.പി.എ പ്രകാരം കേസെടുക്കാന്‍ വകുപ്പുണ്ടായിരുന്നു. എന്നിട്ടും കേന്ദ്ര ഏജന്‍സികള്‍ അതിന് തയാറാകാതിരുന്നതിനും അദ്ദേഹത്തിന് ക്ലീന്‍ചിറ്റ് നല്‍കിയതിനും പിന്നിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തര്‍ധാരയായിരുന്നെന്നും ഹസൻ ആരോപിച്ചു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലേക്കും മറ്റുജില്ലകളില്‍ കലക്ടറേറ്റുകളിലേക്കുമായിരുന്നു പ്രതിഷേധം. ചില ജില്ലകളിൽ മാർച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. എം.എല്‍.എ ഹോസ്റ്റലിനു മുന്നിലെ ആശാന്‍ സ്‌ക്വയറില്‍നിന്നാരംഭിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ചില പ്രവർത്തകർ ബാരിക്കേഡിനു മുകളിൽ കയറി സെക്രട്ടേറിയേറ്റ് ഗേറ്റിൽ കോൺഗ്രസ് പതാക കെട്ടി. അസി. പൊലീസ് കമീഷണർ അങ്കിത് അശോകിന്‍റെ നേതൃത്വത്തിൽ വൻ സുരക്ഷയാണ് ഒരുക്കിയിരുന്നതെങ്കിലും പ്രതിഷേധം പൊതുവെ സമാധാനപരമായിരുന്നു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, കെ.പി.സി.സി ഭാരവാഹികളായ എന്‍. ശക്തന്‍, ശത്ചന്ദ്ര പ്രസാദ്, ജി.എസ്. ബാബു, ജി. സുബോധന്‍, കെ.പി. ശ്രീകുമാര്‍, വി. പ്രതാപചന്ദ്രന്‍, അടൂര്‍പ്രകാശ് എം.പി, വി.എസ്. ശിവകുമാര്‍, വര്‍ക്കല കഹാര്‍, നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story