Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:37 AM IST Updated On
date_range 11 Jun 2022 5:37 AM ISTമുട്ടിൽ മരംമുറി: കുമ്മനത്തിെൻറ ഹരജി ലോകായുക്ത തള്ളി
text_fieldsbookmark_border
മുട്ടിൽ മരംമുറി: കുമ്മനത്തിൻെറ ഹരജി ലോകായുക്ത തള്ളി തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ സമർപ്പിച്ച ഹരജി ലോകായുക്ത ഡിവിഷൻ ബെഞ്ച് തള്ളി. മുൻമന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. രാജു എന്നിവർക്കും ചീഫ് സെക്രട്ടറിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവർക്കെതിരെ നൽകിയ ഹരജിയാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളിയത്. മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. കേസിൽ വിശദമായി വാദം കേട്ട ലോകായുക്ത അധികാര ദുർവിനിയോഗം നടത്തിയതിനും നിയവിരുദ്ധമായ കാര്യങ്ങളും ജനപ്രതിനിധികളുടെയോ ഉദ്യോഗസ്ഥരുടെയോ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് നിരീക്ഷിച്ചാണ് കേസ് തള്ളിയത്. സർക്കാറിന് വേണ്ടി സ്പെഷൽ ഗവ. പ്രോസിക്യൂട്ടർ പാതിരിപ്പള്ളി എസ്. കൃഷ്‌ണകുമാരി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story