Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിഴിഞ്ഞം മത്സ്യബന്ധന...

വിഴിഞ്ഞം മത്സ്യബന്ധന സീസൺ; സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി

text_fields
bookmark_border
വിഴിഞ്ഞം മത്സ്യബന്ധന സീസൺ; സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി
cancel
വിഴിഞ്ഞം: മത്സ്യബന്ധന സീസൺ തുടങ്ങിയതോടെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ ഫോർട്ട് അസിസ്റ്റൻറ് കമീഷണർ വിഴിഞ്ഞത്ത് സന്ദർശനം നടത്തി. ട്രോളിങ് നിരോധനം അവസാനിക്കുന്ന ജൂലൈ 31 വരെ നടക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വിഴിഞ്ഞത്തെ സീസണ് വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തമിഴ്നാട്ടിലെ അതിർത്തി ഗ്രാമങ്ങളിൽനിന്നും ജില്ലയിലെ വിവിധ തീരങ്ങളിൽനിന്നുമുള്ള നൂറുകണക്കിന് മത്സ്യത്തൊഴിലാളികളും വലയും വള്ളങ്ങളുമാണ് വിഴിഞ്ഞത്ത് എത്തിയിട്ടുള്ളത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിഴിഞ്ഞം സ്റ്റേഷൻ, തീരദേശ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെ കൂടാതെ സ്റ്റേറ്റ് ആംഡ് പൊലീസിൽനിന്നുള്ള 50 പേരെയും സിറ്റി പൊലീസ് കമീഷണറുടെ പരിധിയിലെ വിവിധ സ്റ്റേഷനുകളിൽനിന്നുള്ള 40 പൊലീസുകാരെയും വിഴിഞ്ഞത്ത് സുരക്ഷാ ജോലിക്കായി നിയോഗിച്ചിട്ടുണ്ടെന്ന് ഫോർട്ട് അസിസ്റ്റൻറ് എസ്. ഷാജി പറഞ്ഞു. തീരത്തും പരിസരത്തുമായി 17 പൊലീസ് പിക്കറ്റുകളും പട്രോളിങ്ങിനായി അഞ്ചുപേരടങ്ങുന്ന ഒരു സ്ട്രൈക്കിങ് ഫോഴ്സ്, മൂന്ന് ജീപ്പ് പട്രോളിങ്, മൂന്ന് ബൈക്ക് പട്രോളിങ്, രണ്ട് ഫുട് പട്രോളിങ് എന്നിവയും സജ്ജമാക്കിയിട്ടുണ്ടെന്നും എ.സി.പി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story