Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:33 AM IST Updated On
date_range 11 Jun 2022 5:33 AM ISTപ്രവാചക നിന്ദക്കെതിരെ പ്രതിഷേധം
text_fieldsbookmark_border
വെഞ്ഞാറമൂട്: പ്രവാചകനെ ബി.ജെ.പി നേതാക്കള്‍ നിന്ദിച്ചതില്‍ പ്രതിഷധിച്ച് വെമ്പായത്തും വെഞ്ഞാറമൂട്ടിലും പ്രകടനങ്ങൾ നടന്നു. വെമ്പായം മഹല്ല് പൗരവേദിയുടെ ആഭിമുഖ്യത്തില്‍ വെമ്പായത്ത് നടന്ന പ്രകടനത്തില്‍ മഴയെ അവഗണിച്ചും നൂറുകണക്കിനാളുകൾ പങ്കെടുത്തു. വെമ്പായം ജമാഅത്ത് ഇമാം കടയ്ക്കല്‍ അബ്ദുല്‍ റഷീദ് മൗലവി, കട്ടയ്ക്കാല്‍ ജമാഅത്ത് ഇമാം അല്‍ ഹാഫിസ് ഷഫീക്ക് മന്നാനി, വെമ്പായം ജമാഅത്ത് പ്രസിഡന്റ് അല്‍ അമീന്‍ മന്നാനി, കന്യാകുളങ്ങര ജമാഅത്ത് സെക്രട്ടറി ഇര്‍ഷാദ് കന്യാകുളങ്ങര, കട്ടയ്ക്കാല്‍ ജമാഅത്ത് പ്രസിഡന്റ് കന്യാകുളങ്ങര നുജുമുദ്ദീന്‍, തേക്കട ജുമാ മസ്ജിദ് ഇമാം ഹാഷിര്‍ മന്നാനി, മഹല്ല് പൗരവേദി പ്രസിഡന്റ് അബ്ദുല്‍ റഹിം മന്നാനി, ജനറല്‍ കണ്‍വീനര്‍ അന്‍സര്‍ അല്‍ഹറം, ട്രഷറര്‍ നാസര്‍ ബാഖവി എന്നിവര്‍ നേതൃത്വം നല്കി. വെഞ്ഞാറമൂട്ടില്‍ മഹല്ല് ഐക്യ വേദിയുടെ നേതൃത്വത്തിലായിരുന്നു പ്രകടനവും സമ്മേളനവും. പ്രകടനത്തില്‍ മേഖലയിലെ ജമാഅത്ത് ഇമാമുമാരും ഭാരവാഹികളും അംഗങ്ങളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. തുടര്‍ന്ന് നടന്ന സമ്മേളനം ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഹാഫിസ് അല്‍ഖാസിമി ഉദ്ഘാടനം ചെയ്തു. മഹല്ല് ഐക്യവേദി പ്രസിഡന്റ് എ.എ. റഷീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഇമാംസ് പ്രസിഡന്റ് വി.എം. ഫത്തഹുദ്ദീന്‍ റഷാദി, പുല്ലമ്പാറ ജമാഅത്ത് പ്രസിഡന്റ് ആരുഡിയില്‍ താജ്, മാണിക്കല്‍ ജമാഅത്ത് പ്രസിഡന്റ് അഷറഫ് മാണിക്കല്‍, ഇമാം നിസാറുദ്ദീന്‍ ബാഖവി, ആനച്ചല്‍ ജഹാംഗീര്‍, വെഞ്ഞാറമൂട് ജമാഅത്ത് ഇമാം നാസറുദ്ദീന്‍ മന്നാനി, അന്‍സാരി മൗലവി, നൗഷാദ് മൈലയ്ക്കല്‍, റാഫി മന്നാനി, അജിംഷാ അമാനി, ഐ. ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു. vjd- vembayam rally. വെഞ്ഞാറമൂട് ഫോട്ടോ.1. പ്രവാചക നിന്ദക്കെതിരെ വെമ്പായം മഹല്ല് പൗരവേദിയുടെ ആഭിമുഖ്യത്തില്‍ വെമ്പായത്ത് നടന്ന പ്രതിഷേധ പ്രകടനം. vjd- venjaramood rally. വെഞ്ഞാറമൂട് ഫോട്ടോ.2. പ്രവാചക നിന്ദക്കെതിരെ വെഞ്ഞാറമൂട് മഹല്ല് ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ വെഞ്ഞാറമൂട്ടില്‍ നടന്ന പ്രതിഷേധ പ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story