Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആഹ്ലാദ പ്രകടനം നടത്തി

ആഹ്ലാദ പ്രകടനം നടത്തി

text_fields
bookmark_border
തിരുവനന്തപുരം: കേരള ഗവ. നഴ്സസ് അസോസിയേഷന്‍റെ (കെ.ജി.എൻ.എ) ആവശ്യപ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ നഴ്സുമാരുടെ തസ്​തിക നഴ്സിങ്​ ഓഫിസറായി പുനർനാമകരണം ചെയ്ത സർക്കാറിന് അഭിവാദ്യമർപ്പിച്ച് കെ.ജി.എൻ.എ വെസ്റ്റ് ജില്ല കമ്മിറ്റിയിലെ നഴ്സിങ്​ ഓഫിസർമാർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രകടനം നടത്തി. സർക്കാർ നഴ്സിങ്​ കോളജിൽനിന്ന്​ ആരംഭിച്ച പ്രകടനം കെ.ജി.എൻ.എ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ എസ്.എസ്. ഹമീദ് ഉദ്ഘാടനം ചെയ്തു. കോളജ് ഓഫ് നഴ്സിങ് പ്രിൻസിപ്പൽ ഡോ. സലീനാ ഷാ, കെ.ജി.എൻ.എ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ. ശ്രീജിത്ത്, അജോ സാം വർഗീസ്, വെസ്റ്റ്, ഈസ്റ്റ്​ ജില്ല ട്രഷറർമാരായ എസ്. ആശ, എ.കെ. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി എൽ.ടി. സുഷമ സ്വാഗതവും ജില്ല ജോയന്‍റ്​ സെക്രട്ടറി ഗീതാകുമാർ നന്ദിയും പറഞ്ഞു. എൽ.ടി. സുനിത, സജിതാ മനോജ്, വൈശാഖ്, ടി.എസ്. സ്മിത, സുമിത, സ്മിത എസ്. നായർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. Photo KGNA Nursing2 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ നഴ്സുമാരുടെ തസ്​തിക നഴ്സിങ് ഓഫിസറായി പുനർനാമകരണം ചെയ്ത സർക്കാറിന് അഭിവാദ്യമർപ്പിച്ച് കെ.ജി.എൻ.എ നടത്തിയ ആഹ്ലാദപ്രകടനം സംസ്ഥാന വൈസ് പ്രസിഡന്‍റ്​ എസ്.എസ്. ഹമീദ് ഉദ്ഘാടനം ചെയ്യുന്നു KGNA Nursing മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ നഴ്സുമാരുടെ തസ്​തിക നഴ്സിങ്​ ഓഫിസറായി പുനർനാമകരണം ചെയ്ത സർക്കാറിന് അഭിവാദ്യമർപ്പിച്ച് കെ.ജി.എൻ.എ നടത്തിയ ആഹ്ലാദ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story