Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:33 AM IST Updated On
date_range 11 Jun 2022 5:33 AM ISTവികസനത്തിന് നഗരങ്ങളുടെ സുസ്ഥിര വളര്‍ച്ച പ്രധാനം -ഗവര്‍ണര്‍
text_fieldsbookmark_border
തിരുവനന്തപുരം: കൂടുതല്‍ വളര്‍ച്ചയിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തില്‍ നഗരങ്ങളുടെ സുസ്ഥിരവും സമഗ്രവുമായ വികസനം പ്രധാനമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷന്‍ ട്രിവാന്‍ഡ്രം 2025 എന്ന പ്രമേയത്തില്‍ ട്രിവാന്‍ഡ്രം മാനേജ്‌മെന്റ് അസോസിയേഷന്‍ (ടി.എം.എ) സംഘടിപ്പിക്കുന്ന ദ്വിദിന വാര്‍ഷിക മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍ 'ട്രിമ 2022' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെട്ട ജീവിതനിലവാരവും ഭരണനിര്‍വഹണ സംവിധാനവുമുള്ള നഗരങ്ങളാണ് ആധുനികസമൂഹം താൽപര്യപ്പെടുന്നത്. തലസ്ഥാന നഗരത്തിന്റെ സമഗ്ര വികസനം എല്ലാ വിഭാഗങ്ങളിലേക്കും എത്തും വിധമാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ടി.എം.എ ഏര്‍പ്പെടുത്തിയ മാനേജ്‌മെന്റ് ലീഡര്‍ഷിപ് അവാര്‍ഡ് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.എസ്. സോമനാഥിനുവേണ്ടി വി.എസ്.എസ്.സി ഡയറക്ടര്‍ എസ്. ഉണ്ണികൃഷ്ണന്‍ നായര്‍ ഗവര്‍ണറില്‍നിന്ന് സ്വീകരിച്ചു. വിവിധ മേഖലകളില്‍നിന്നുള്ള വിദഗ്ധരുടെ കാഴ്ചപ്പാടുകളെ അടിസ്ഥാനമാക്കി കെ.പി.എം.ജി. സമാഹരിച്ച 'ട്രിവാന്‍ഡ്രം വിഷന്‍ 2025 എ സ്‌നാപ്‌ഷോട്ട് ഓഫ് സിറ്റീസ് വിഷന്‍ ഡെവലപ്‌മെന്റ് ജേര്‍ണി' എന്ന പുസ്തകത്തിന്റെ പ്രകാശനം വി.എസ്.എസ്.സി ഡയറക്ടര്‍ എസ്. ഉണ്ണികൃഷ്ണന്‍ നായര്‍ക്ക് ആദ്യപ്രതി നല്‍കി ഗവര്‍ണര്‍ നിര്‍വഹിച്ചു. ടി.എം.എ മാനേജ്‌മെന്റ് ലീഡര്‍ഷിപ് അവാര്‍ഡ് ലുലു ഗ്രൂപ് ഇന്റര്‍നാഷനലിനുവേണ്ടി റീജനല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദനും സ്റ്റാര്‍ട്ടപ് ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള മികച്ച സംഭാവനകള്‍ക്കുള്ള ടി.എം.എ അദാനി സ്റ്റാര്‍ട്ടപ് അവാര്‍ഡ് എല്‍വിക്ടോ ടെക്‌നോളജീസിനുവേണ്ടി മാനേജിങ് ഡയറക്ടര്‍ അജയ് അജയ് ജോസ്, ഡയറക്ടര്‍ സജി ജോസഫ് എന്നിവരും ഏറ്റുവാങ്ങി. ടി.എം.എ പ്രസിഡന്റും അദാനി വിഴിഞ്ഞം പോര്‍ട്ട് എം.ഡിയുമായ രാജേഷ് ഝാ, ട്രിമ ചെയര്‍മാനും കിംസ് ഹെല്‍ത്ത് മാനേജിങ് ഡയറക്ടറുമായ ഡോ.എം.ഐ. സഹദുള്ള, കെ.പി.എം.ജി അസോസിയേറ്റ് ഡയറക്ടര്‍ രേഖ ജോയ്, ടി.എം.എ സെക്രട്ടറി സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story