Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രസവത്തിന്...

പ്രസവത്തിന് പ്രവേശിപ്പിച്ച യുവതിയുടെ മരണം: വിശദമായ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമീഷൻ വിശദമായ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
തിരുവനന്തപുരം: പ്രസവത്തിന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവത്തിൽ തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിശദവും കാര്യക്ഷമവുമായ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമീഷൻ. യുവതിയുടെ മാതാവ്​ തമ്പാനൂർ പൊലീസ് ഇൻസ്​പെക്ടർക്ക് നൽകിയ പരാതിയിൽ സ്വീകരിച്ച നടപടികൾ വിശദമാക്കി റിപ്പോർട്ട് ജൂലൈ 25നകം സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്​ ആവശ്യപ്പെട്ടു. യുവതിയുടെ മരണത്തിനുള്ള കാരണങ്ങളും ചികിത്സയും സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ജില്ല മെഡിക്കൽ ഓഫിസറും സമർപ്പിക്കണം. കേസ് ജൂലൈ 25ന് പരിഗണിക്കും. കല്ലിയൂർ തെറ്റിവിള സ്വദേശിനി ബീന നൽകിയ പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ മകൾ രേവതി (29) 2021 ആഗസ്റ്റ് 10നാണ് എസ്.എ.ടി ആശുപത്രിയിൽ മരിച്ചത്. 10ന് രാവിലെയാണ് തൈക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രേവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രി അധികൃതർ നേരിട്ട് എസ്.എ.ടി ആശുപത്രിയിലെത്തിച്ചത്. തൈക്കാട് ആശുപത്രിയിൽ രേവതിയെ ചികിത്സിച്ച ഡോക്ടറെ ഒന്നാം പ്രതിയായും ഡ്യൂട്ടി മെഡിക്കൽ ഓഫിസറെ രണ്ടാംപ്രതിയായും തമ്പാനൂർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. എന്നാൽ, അതിനുശേഷം ഒരു നടപടിയും പൊലീസ് സ്വീകരിച്ചില്ലെന്ന് പരാതിയിൽ പറയുന്നു. രേവതിയുടെ മരണ സർട്ടിഫിക്കറ്റ് നഗരസഭ നൽകിയിട്ടില്ല. ആശുപത്രി മരണ വിവരം അറിയിച്ചിട്ടില്ലെന്നാണ് നഗരസഭയുടെ വിശദീകരണമെന്ന് പരാതിയിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story