Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right...

ചുമട്ടു​തൊഴിലാളികൾക്ക്​ സർട്ടിഫിക്കറ്റ്​ കോഴ്സ്​

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ ചുമട്ടുതൊഴിലാളികൾക്ക്​ ആധുനിക പരിശീലനം നൽകാൻ സർട്ടിഫിക്കറ്റ്​ കോഴ്​സ്​ ആരംഭിക്കുമെന്ന്​ കേരള ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ലേബർ ആൻഡ്​​ എം​പ്ലോയ്​മെന്‍റ് ​(കിലെ) ചെയർമാൻ കെ.എൻ. ഗോപിനാഥ്​ അറിയിച്ചു. കയറ്റിറക്കിന്​ ഉപയോഗിക്കുന്ന ആധുനിക യന്ത്രസംവിധാനങ്ങളിൽ ഉൾപ്പെടെ പരിശീലനമുണ്ടാകും. തലച്ചുമടായി മാത്രം ജോലി ചെയ്യുന്നതിനപ്പുറം പുതിയ മേലകളിൽ അറിവു പകരുന്നതാകും ഇത്​. കേന്ദ്ര സർക്കാർ തൊഴിൽ നിയമങ്ങളിൽ കൊണ്ടുവന്ന മാറ്റങ്ങളടക്കം ഉൾക്കൊള്ളിച്ചാണ്​ ​ സർട്ടിഫിക്കറ്റ്​ കോഴ്​സ്​ ആരംഭിക്കുന്നത്​. തൊഴിലാളികൾക്കും നേതാക്കൾക്കും പുതിയ ലേബർ കോഡിൽ അവബോധം സൃഷ്ടിക്കാൻ ഇതിലൂടെ ലക്ഷ്യമിടുന്നു. പൊതു-സ്വകാര്യ സ്ഥാപനങ്ങൾക്ക്​ മികച്ച ജീവനക്കാരെ ലഭ്യമാക്കാൻ റിക്രൂട്ട്​മെന്‍റ്​ സെൽ ആരംഭിക്കും. സ്ഥാപനം ആവശ്യപ്പെടുന്ന യോഗ്യതകളുടെ അടിസ്ഥാനത്തിൽ വിജ്ഞാപനം ചെയ്ത്​ ടെസ്റ്റ്​ നടത്തി റാങ്ക്​ ലിസ്റ്റ്​ ലഭ്യമാക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story