Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുഖ്യമന്ത്രിക്ക്...

മുഖ്യമന്ത്രിക്ക് പ്രിയം മഞ്ഞക്കുറ്റിയും സ്വര്‍ണക്കട്ടിയും- ചെന്നിത്തല

text_fields
bookmark_border
കൊല്ലം: മുഖ്യമന്ത്രിക്കെതിരെ ആർക്കും ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണെന്ന്​ കോൺഗ്രസ്​ നേതാവ്​ രമേശ് ചെന്നിത്തല. മഞ്ഞക്കുറ്റിയും സ്വര്‍ണക്കട്ടിയുമാണ് മുഖ്യമന്ത്രിക്ക് പ്രിയം. മൊഴി കൊടുത്തതിന്​ കേസെടുക്കുന്ന ഇവിടെ നടക്കുന്നത് ഈദി അമീന്‍റെ ഭരണമാണോ? കോടതി മുമ്പാകെ 164 വകുപ്പ്​ പ്രകാരം മൊഴി കൊടുത്താൽ കേസെടുക്കുന്നത്​ ഒരുകാലത്തും ഉണ്ടായിട്ടില്ലാത്ത ഭരണകൂടഭീകരതയാ​െണന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. വിജിലൻസിനെ ഉപയോഗിച്ച് അധികാര ദുർവിനിയോഗം നടത്തുകയാണ് സർക്കാർ. ഇത്​ കോടതിയലക്ഷ്യവും കോടതിയെ അപമാനിക്കലുമാണ്​. പൊലീസ് ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. വിജിലൻസുകാര്‍ക്ക് ഒരാളെ തട്ടിക്കൊണ്ടുപോകാനോ കസ്റ്റഡിയിൽവെക്കാനോ ചില പ്രത്യേക കേസുകളില്‍ അല്ലാതെ അധികാരമില്ലെന്നും ​ചെന്നിത്തല പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story