Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതൊഴിലാളികളുടെ...

തൊഴിലാളികളുടെ ആശ്രിതർക്ക്​ സിവിൽ സർവിസ്​ പരിശീലനം

text_fields
bookmark_border
തിരുവനന്തപുരം: തൊഴിലാളികളുടെ ആശ്രിതരായ വിദ്യാർഥികൾക്ക്​ സിവിൽ സർവിസ്​ പരിശീലനം ഒരുക്കി സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ലേബർ ആൻഡ്​​ എം​പ്ലോയ്​മെന്‍റ് ​(കിലെ). തൊഴിലാളി ക്ഷേമനിധി ബോർഡ്​ അംഗങ്ങളുടെ ആശ്രിതർക്ക്​ 15000 രൂപ മാത്രമായിരിക്കും ഒരുവർഷത്തെ പരിശീലനത്തിന്​ ഫീസ്​. പ്രിലിംസ്​, മെയിൻ, ഇന്‍റർവ്യൂ എന്നിവയിൽ പരിശീലനം നൽകും. മറ്റു വിദ്യാർഥികൾക്ക്​ 50000 രൂപയാകും ഫീസ്. കി​ലെക്ക്​ കീഴിലെ ഐ.എ.എസ്​ അക്കാദമിയിൽ മികച്ച ലൈബ്രറിയും ഫാക്കൽറ്റിയും ഒരുക്കിയിട്ടുണ്ടെന്ന്​ ചെയർമാൻ കെ.എൻ. ഗോപിനാഥ്​ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുതിയ ബാച്ചിന്‍റെ ക്ലാസ്​ ജൂൺ 20ന്​ ആരംഭിക്കും. ജൂൺ 15 വരെ kile.kerala.gov.in ൽ അപേക്ഷിക്കാം. വിദ്യാർഥികൾക്ക്​ ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്​. രണ്ടു​ ബാച്ചിലായി 120 പേർക്കാണ്​ പ്രവേശനം. പകുതി ക്ഷേമനിധി അംഗങ്ങളുടെ ആശ്രിതർക്കാണ്​. എക്സിക്യൂട്ടിവ്​ മാനേജർ സുനിൽ തോമസ്​, അക്കാദമി പ്രോ​ഗ്രാം കോഓഡിനേറ്റർ ജാസ്മിൻ, എം.എൻ. സൂര്യ എന്നിവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story