Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരള സർവകലാശാല: വിവിധ...

കേരള സർവകലാശാല: വിവിധ പദ്ധതികൾക്ക് തുടക്കം

text_fields
bookmark_border
തിരുവനന്തപുരം: കേരള സർവകലാശാലയിലെ പുതിയ പഠനവകുപ്പായ കേരള പഠനവിഭാഗത്തിന്‍റെയും ആർക്കിയോളജി വിഭാഗം ലബോറട്ടറി ബ്ലോക്കും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ബോട്ടണി വിഭാഗത്തിലെ ഡോ. കമറുദ്ദീൻകുഞ്ഞ് സിസ്റ്റമാറ്റിക് ഗാർഡന്‍റെയും പന്നൽ ചെടികളുടെ ഉദ്യാനമായ ഫേണറിയുടെയും ഡിജിറ്റൽ ഗാർഡന്‍റെയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ബയോടെക്നോളജി വിഭാഗത്തിന്‍റെ പുതിയ മന്ദിരത്തിന്‍റെയും മിയാവാക്കി ഫോറസ്റ്റിന്‍റെയും ഉദ്ഘാടനം തദ്ദേശഭരണ മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ബാച്ചിലേഴ്സ് ഹോസ്റ്റൽ, ലേഡീസ് ഹോസ്റ്റലിലെ ഡോർമെറ്ററി എന്നിവ വൈസ് ചാൻസലർ പ്രഫ. വി.പി. മഹാദേവൻപിള്ള ഉദ്ഘാടനം ചെയ്തു. നവീകരിച്ച കാന്റീനിന്‍റെ ഉദ്ഘാടനം പ്രോ-വൈസ് ചാൻസലർ പ്രഫ. പി.പി. അജയകുമാറും കോഫി ഹൗസ് സിൻഡിക്കേറ്റ് ഫിനാൻസ് കമ്മിറ്റി കൺവീനർ അഡ്വ. കെ.എച്ച്. ബാബുജാനും നിർവഹിച്ചു. വൈസ് ചാൻസലർ പ്രഫ. വി.പി. മഹാദേവൻപിള്ള അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥികൾക്ക് പ്രോ-വൈസ് ചാൻസലർ പ്രഫ. പി.പി. അജയകുമാർ ഉപഹാരം സമർപ്പിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. കെ.എച്ച്. ബാബുജാൻ, അഡ്വ. എ. അജികുമാർ, ഡോ. എസ്. നസീബ്​ എന്നിവർ സംസാരിച്ചു. രജിസ്ട്രാർ പ്രഫ. കെ.എസ്. അനിൽകുമാർ നന്ദി രേഖപ്പെടുത്തി. ചിത്രം: phtot2
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story