Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരജിൻലാലി‍െൻറ മരണം;...

രജിൻലാലി‍െൻറ മരണം; അപകടം മറച്ചുവെക്കാൻ ശ്രമം നടന്നതായി ആരോപണം

text_fields
bookmark_border
രജിൻലാലി‍ൻെറ മരണം; അപകടം മറച്ചുവെക്കാൻ ശ്രമം നടന്നതായി ആരോപണം നേമം: കൊല്ലം സ്വദേശി രജിൻലാൽ നേമത്ത് എക്​സ്കവേറ്റർ അപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് അപകടവിവരം മറച്ചുവെക്കാൻ ശ്രമം നടന്നതായി ആരോപണം. റോഡിൽവെച്ച് ടിപ്പറിടിച്ചാണ് അപകടം നടന്നതെന്നാണ് മെഡിക്കൽ കോളജിൽ കൊണ്ടുവന്നവർ പറഞ്ഞത്. ഇതിൻപ്രകാരം മെഡിക്കൽ കോളജ് പൊലീസ് മലയിൻകീഴ് പൊലീസിൽ വിവരം അറിയിച്ചു. മലയിൻകീഴ് പൊലീസിന്റെ അന്വേഷണത്തിൽ, റോഡിൽ അപകടം നടന്നതായി കണ്ടെത്താനായില്ല. ക്വാറിക്കുള്ളിൽവെച്ചാണ് അപകടം നടന്നതെന്ന സംശയത്തിൽ ക്വാറി സ്ഥിതി ചെയ്യുന്ന നേമം സി.ഐയെ അറിയിക്കുകയായിരുന്നു. അപകടം മറച്ചുവെക്കാന്‍ ശ്രമം നടന്നതിനെ തുടര്‍ന്ന് സി.ഐ രാഗീഷ്കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് അപകടം ഉണ്ടാക്കിയ എക്​സ്കവേറ്ററി‍ൻെറ ബക്കറ്റിൽ രക്തക്കറ കണ്ടെത്തിയത്. തുടർന്ന് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. അപകടമരണത്തിന് നേമം പൊലീസ് കേസെടുത്തു. അപകടം യഥാസമയം പൊലീസിൽ അറിയിക്കാത്തതും തെറ്റായ വിവരം നൽകിയതിലേ ദൂരൂഹതകളും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story