Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിഴിഞ്ഞം വില്ലേജ്​...

വിഴിഞ്ഞം വില്ലേജ്​ ഓഫിസിലെ സാമ്പത്തിക തട്ടിപ്പ്: തഹസിൽദാറുടെ പരാതിയിൽ കേസെടുത്തു

text_fields
bookmark_border
വിഴിഞ്ഞം: വില്ലേജ് ഓഫിസിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിൽ തഹസിൽദാറുടെ പരാതിയിൽ വിഴിഞ്ഞം പൊലീസ് കേസെടുത്തു. നെയ്യാറ്റിൻകര ലാൻഡ് റവന്യൂ തഹസിൽദാർ എ.എസ്. ശ്രീകലയുടെ പരാതിയിൽ വിഴിഞ്ഞം വില്ലേജ് ഓഫിസിലെ മുൻ ഫീൽഡ് ജീവനക്കാരനായ പി.എസ്. രതീഷിനെതിരെയാണ് കേസെടുത്തത്. നെയ്യാറ്റിൻകര ലാൻഡ്​ റവന്യൂ തഹസിൽദാറുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ​െപാലീസ് അറിയിച്ചു. വില്ലേജ്​ ഓഫിസിൽ കഴിഞ്ഞ ഒരു വർഷത്തെ രേഖകളുടെ പരിശോധനക്കിടെ തിരിമറി കണ്ടെത്തിയതിനെ തുടർന്ന് നിലവിൽ പൂവാർ വില്ലേജ് ഓഫിസിലെ ജീവനക്കാരനായിരുന്ന രതീഷിനെ കലക്ടർ സസ്പെൻഡ് ചെയ്തിരുന്നു. കെട്ടിടനികുതിയിനത്തിൽ ഉപഭോക്താക്കൾ വില്ലേജിലേക്ക് ഒടുക്കിയ തുകയുടെ ഏതാനും രസീതുകൾ ക്യാൻസൽ ചെയ്തിരിക്കുന്നത്​ ശ്രദ്ധയിൽപെട്ടതോടെയാണ് അന്വേഷണം തുടങ്ങിയതെന്നും ആറുലക്ഷത്തോളം രൂപ തട്ടിച്ചതായാണ് കണ്ടെത്തിയതെന്നും തഹസിൽദാർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story