Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:37 AM IST Updated On
date_range 10 Jun 2022 5:37 AM ISTസംഗീത കൂട്ടായ്മയും യോഗ പരിശീലനവും
text_fieldsbookmark_border
തിരുവനന്തപുരം: കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് സ്റ്റാഫ് ഫെഡറേഷന്റെ സാംസ്കാരിക വിഭാഗമായ ഫോറം ഫോർ ആർട്സ് കൾചർ എജുക്കേഷൻ ആൻഡ് സ്പോർട്സിൻെറ ആഭിമുഖ്യത്തിൽ നിയമസഭ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമായി സംഗീതം-യോഗ സമഗ്രജീവനം എന്ന പേരിൽ ഒരു സംഗീത കൂട്ടായ്മയും ഓൺലൈൻ യോഗ പരിശീലനവും സംഘടിപ്പിച്ചു. ഗായകനും യോഗ പരിശീലകനുമായ ആനന്ദ് നാരായണൻ ഉദ്ഘാടനം ചെയ്തു. കൺവീനർ വിബിൻ ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. എക്സി. അംഗം ശ്രീക്കുട്ടൻ സ്വാഗതവും കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് സ്റ്റാഫ് ഫെഡറേഷൻ ജനറൽ സെക്രട്ടറി വി. വിനോദ്, പ്രസിഡന്റ് ജെ. ജ്യോതിലാൽ, ഡെപ്യൂട്ടി സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി വി. സന്തോഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story