Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശബ്ദതാരാവലിയെ...

ശബ്ദതാരാവലിയെ വികൃതമാക്കാനുള്ള നീക്കം ഉപേക്ഷിക്കണം

text_fields
bookmark_border
തിരുവനന്തപുരം: ലിപിപരിഷ്ക്കരണ ഭാഗമായി നൂറുവർഷത്തിലധികം പഴക്കമുള്ള ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ ശബ്ദതാരാവലി നവീകരിച്ച് വിപുലീകരിക്കുമെന്ന ചീഫ് സെക്രട്ടറിയുടെ പ്രസ്​താവന അടിസ്ഥാനരഹിതവും അനാവശ്യവുമാണെന്ന് ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ അസി. ഡയറക്ടർ ഡോ. വിളക്കുടി രാജേന്ദ്രൻ, ശാസ്​ത്രസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സുദർശൻ കാർത്തികപ്പറമ്പിൽ എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു. പദപരമായ സംശയങ്ങൾക്ക് ഇന്നും മലയാളിക്ക് അവസാനവാക്ക് ശബ്ദതാരാവലിയുടേതാണ്. വിശ്വസനീയവും ആധികാരികവുമായ മറ്റൊരു മലയാള നിഘണ്ടുവും നമുക്ക്​ വേറെയില്ല. ശബ്ദതാരാവലിയെ വികൃതമാക്കാനുള്ള സർക്കാർ ശ്രമം പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഇരുവരും അറിയിച്ചു. ------------------------------------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story