Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:35 AM IST Updated On
date_range 10 Jun 2022 5:35 AM ISTവിതുരയിൽ ടർഫ് സ്റ്റേഡിയം ഉദ്ഘാടനം
text_fieldsbookmark_border
വിതുര: മലയോര കായിക പാരമ്പര്യത്തിന് പുത്തനുണർവായി വിതുരയിൽ സഹകരണ മേഖലയിൽ തയാറായ ടർഫ് സ്റ്റേഡിയം മന്ത്രി വി.എൻ. വാസവൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ജി. സ്റ്റീഫൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ യൂനിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ഇന്ദുലേഖ, പഞ്ചായത്ത് പ്രസിഡൻറ് വി.എസ്. ബാബുരാജ്, ത്രിതല പഞ്ചായത്തംഗങ്ങൾ, ബാങ്ക് പ്രസിഡന്റ് ഷാജി മാറ്റാപ്പള്ളി, സെക്രട്ടറി പി. സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു. സംസ്ഥാന സർക്കാറിന്റെ രണ്ടാം നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി സഹകരണ ബാങ്കുകൾക്ക് ഓരോ ജില്ലയിൽ ഒരു ടർഫ് സ്റ്റേഡിയം അനുവദിച്ചതിൽ ജില്ലയിൽ വിതുര സഹകരണ ബാങ്കിനെ തെരഞ്ഞെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story