Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:34 AM IST Updated On
date_range 10 Jun 2022 5:34 AM ISTസി.എസ് ഏജൻസീസ് ആൻഡ് ഇലക്ട്രിക്കൽസിന്റെ പുതിയ ഷോറൂം തുറന്നു
text_fieldsbookmark_border
ആറ്റിങ്ങൽ: മാമം 18ാം മൈൽ ജങ്ഷനിൽ പ്രവർത്തിക്കുന്ന സി.എസ് ഏജൻസീസ് ആൻഡ് ഇലക്ട്രിക്കൽസിന്റെ പുതിയ ഷോറൂം ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ വിളക്ക് കൊളുത്തി ഉദ്‌ഘാടനം ചെയ്തു. ഷോറൂം അഡ്വ. വി. ജോയി എം.എൽ.എയും ഇലക്ട്രിക് ഷോറൂം കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മനോന്മണിയും ഉദ്‌ഘാടനം ചെയ്തു. ഇടക്കോട് മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം നിളാമുദ്ദീൻ ബാഖവി ആദ്യ വിൽപന നടത്തി. എസ്.എൻ ട്രസ്റ്റ് ലൈഫ് മെംബർ ഡോ. ബി. സീരപാണി, എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂനിയൻ പ്രസിഡന്റ് സി. വിഷ്ണു ഭക്തൻ, സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ആർ. ശ്രീകണ്ഠൻ നായർ, മുദാക്കൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, കിഴുവിലം ഗ്രാമപഞ്ചായത്ത് മെംബർ ആർ. വത്സലകുമാരി, നാസർ പണിക്കർമൂല എന്നിവർ പങ്കെടുത്തു. മൂന്നുനിലകളിയായി 15000 ചതുരശ്ര അടിയിലാണ് ഷോറൂം. ഉദ്‌ഘാടനത്തോടനുബന്ധിച്ച് വിവിധ ഓഫറുകൾവഴി വമ്പിച്ച വിലക്കുറവിൽ ഹോൾസെയിൽ വിലക്ക് സാധനങ്ങൾ നൽകുമെന്ന് മാനേജിങ് ഡയറക്ടർ സി. കൃത്തിദാസ് അറിയിച്ചു. ഇന്ത്യയിലെ പ്രധാന കമ്പനികളുടെ വയറിങ്, പ്ലംബിങ്, സാനിറ്ററി ഉൽപന്നങ്ങൾ ഇവിടെ ലഭിക്കും. Twatl cs agencies സി.എസ് ഏജൻസിസ് ആൻഡ് ഇലക്ട്രിക്കൽസിന്റെ പുതിയ ഷോറൂം ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്‌ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
