Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:28 AM IST Updated On
date_range 10 Jun 2022 5:28 AM ISTട്രാൻസ്പോർട്ട് ഭവന് മുന്നിലെ പ്രക്ഷോഭം അഞ്ചാം ദിവസത്തിലേക്ക്
text_fieldsbookmark_border
ട്രാൻസ്പോർട്ട് ഭവന് മുന്നിലെ പ്രക്ഷോഭം അഞ്ചാം ദിവസത്തിലേക്ക് തിരുവനന്തപുരം: ശമ്പളം എല്ലാമാസവും അഞ്ചാം തീയതിക്കകം വിതരണം ചെയ്യുക, ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കുക, താൽക്കാലിക ജീവനക്കാരുടെ പുനരധിവാസം ഉറപ്പാക്കുക, സർവിസ് ഓപറേഷൻ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ആർ.ടി.ഇ.എയുടെ നേതൃത്വത്തിൽ ട്രാൻസ്പോർട്ട് ഭവനുമുന്നിൽ നടക്കുന്ന അനിശ്ചിതകാല ധർണ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. മാനേജ്മൻെറിന്‍റെ കെടുകാര്യസ്ഥതയെപ്പറ്റി ഹൈകോടതി പറഞ്ഞിട്ടും തെറ്റ് തിരുത്താൻ തയാറല്ലെന്ന നിലപാടാണ് മാനേജ്മൻെറിനുള്ളത്. വരുമാനം വർധിപ്പിക്കാനുള്ള നിർദേശങ്ങൾ സംഘടന നൽകിയിട്ടുണ്ട്. അത് മുഖവിലക്കെടുത്ത് ശമ്പള പ്രതിസന്ധി പരിഹരിക്കണം. മാനേജ്മെന്റ്റ് നടത്തിവരുന്ന തൊഴിലാളി-വ്യവസായ വിരുദ്ധ നിലപാടുകൾ തിരുത്താൻ സർക്കാർ ഇടപെടണമെന്നും ഗോപിനാഥ് പറഞ്ഞു. സംസ്ഥാന സെക്രട്ടറി സുനിതാ കുര്യൻ അധ്യക്ഷത വഹിച്ചു. ഓർഗ. സെക്രട്ടറി വി.എം. വിനുമോൻ സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറർ പി. ഗോപാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിമാരായ പി.എ. ജോജോ, സുജിത് സോമൻ, സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ. മുരളി, സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി. റഷീദ് എന്നിവർ അഭിവാദ്യം ചെയ്തു. കേരള വനിത വികസന കോർപറേഷൻ എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) പ്രവർത്തകർ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് അഭിവാദ്യം ചെയ്തു. സംസ്ഥാന, ജില്ല നേതാക്കൾ ധർണക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story