Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിലയ്ക്കാമുക്ക്...

നിലയ്ക്കാമുക്ക് യു.പി.എസ് പാർക്ക് കാടുകയറി നശിച്ചു

text_fields
bookmark_border
നിലയ്ക്കാമുക്ക് യു.പി.എസ് പാർക്ക് കാടുകയറി നശിച്ചു
cancel
ആറ്റിങ്ങൽ: പ്രാദേശിക ഭരണകൂടങ്ങളുടെ അവഗണനയിൽ നിലയ്ക്കാമുക്ക് ഗവ.യു.പി.എസിലെ കുട്ടികളുടെ പാർക്ക് നശിക്കുന്നു. പുല്ലും പാഴ്​ച്ചെടികളും വളർന്ന് കളിക്കോപ്പുകൾ തുരുമ്പിച്ച നിലയിലാണ്. ഏഴ് വർഷം മുമ്പാണ് ബ്ലോക്ക്‌ പഞ്ചായത്തിന്റെ ഫണ്ട്‌ ഉപയോഗിച്ച് ഈ പാർക്ക്‌ നിർമിച്ചത്. വർഷങ്ങൾ പിന്നിടുമ്പോഴും നവീകരണം നടത്തിയിട്ടില്ല. നിരവധി തവണ സ്കൂൾ അധികൃതർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അധികൃതരെ ഈ കാര്യവുമായി ബന്ധപ്പെട്ടെങ്കിലും നടപടി സ്വീകരിച്ചില്ല. വർഷങ്ങളായി ഈ പൊതുവിദ്യാലയത്തെ അവഗണിക്കുന്ന നിലപാടാണ്​ എടുത്തിട്ടുള്ളത്. പാർക്കിലെ തുരുമ്പെടുത്ത കളിക്കോപ്പുകൾ കുട്ടികൾക്ക് അപകടം വരുത്താനിടയുള്ളതിനാൽ, തൽക്കാലികമായി സ്കൂൾ അധികൃതർ പാർക്ക്‌ അടച്ചിരിക്കുകയാണ്. ഈ പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തണമെങ്കിൽ പ്രാദേശിക ഭരണകൂടം കനിയണം. നിരവധി തവണ അപേക്ഷ നൽകിയിട്ടും നടപടി സ്വീകരിച്ചിട്ടില്ല. പഠനമുറികൾ പോലെ തന്നെ ഒരു സ്കൂളിന്റെ പ്രധാന ഘടകമാണ് കളിസ്ഥലങ്ങളും. ആ കളിസ്ഥലമാണ് ഉപയോഗരഹിതമായി ഈ അധ്യയന വർഷത്തിൽ കുരുന്നുകളെ വരവേറ്റത്. twatl kuttikalude park നിലയ്ക്കാമുക്ക് യു.പി.എസിലെ കാടുകയറിയ പാർക്ക്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story