Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമണൽത്തരികളിൽ...

മണൽത്തരികളിൽ വിരിഞ്ഞത്​ ഹജ്ജ്​ തീർഥാടനം; ശ്രദ്ധേയനായി ചിത്രകാരൻ രാജമോഹനൻ

text_fields
bookmark_border
തിരുവനന്തപുരം: മഹത്വങ്ങളും ശ്രേഷ്ഠതകളും നിറഞ്ഞ വിശുദ്ധ ഹജ്ജ്​ തീർഥാടനത്തെ മണൽ ചിത്രമാക്കി​ ചിത്രകാരൻ പള്ളിച്ചൽ രാജമോഹനൻ. നിറങ്ങളോ വർണങ്ങളോ ചേർക്കാതെ ​കേരളത്തിനകത്തും പുറത്തുംനിന്ന്​ ശേഖരിച്ച കടൽമണൽ കൊണ്ടാണ്​ ചിത്രം പൂർത്തിയക്കിയത്​. 22” x 32” വലിപ്പമുള്ള ഈ ചിത്രം ആറുഘട്ടങ്ങളായി ഏകദേശം നാലുവർഷത്തോളമെടുത്തു പൂർത്തിയാക്കാൻ. ഇത്​ വലിയൊരു കഠിനാധ്വാനത്തിന്‍റെ സഫലീകരണം കൂടിയാണെന്ന്​​ രാജമോഹനൻ 'മാധ്യമ'ത്തോട്​ പറഞ്ഞു. ലക്ഷദ്വീപിലെ മണൽത്തരികളാണ് ചിത്രത്തിൽ വെള്ള നിറത്തിനായി കൂടുതലായി ഉപയോഗിച്ചിട്ടുള്ളത്. ഇതിന്​ പുറമെ കന്യാകുമാരി, ശംഖുംമുഖം, ആലപ്പുഴ, പള്ളിപ്പുറം, അഴീക്കൽ, കോവളം എന്നീ കടൽത്തീരങ്ങളിൽനിന്ന്​ ശേഖരിച്ച മണലും മറ്റ്​ നിറങ്ങൾക്കായി ഉപയോഗിച്ചു. തദ്ദേശഭരണവകുപ്പ്​ എൻജിനീയറിങ്​ വിഭാഗത്തിൽ സീനിയർ ക്ലർക്കായ രാജമോഹനൻ ഔദ്യോഗിക ജോലിക്കുശേഷം കിട്ടുന്ന സമയത്താണ്​ മണൽ ചിത്രങ്ങൾ വരക്കുന്നത്​. അന്ത്യത്താഴം, ഉയർത്തെഴുന്നേൽപ്​, പരിസ്ഥിതിയുമായി ബന്ധപ്പെട്ട്​ വരച്ച ചിത്രങ്ങൾ, കോവിഡ്​ കാലത്തെ ബന്ധപ്പെടുത്തി വരച്ച മണൽ ചിത്രങ്ങൾ എന്നിവ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയവയാണ്​. വലിയ കാർഡ്​ ബോർഡിൽ ചിത്രങ്ങൾ വരച്ചശേഷം ഫെവികോൾ ഒഴിച്ച്​ അതിൽ മണൽ വിരിച്ചാണ്​ ചിത്രങ്ങൾ രൂപകൽപന ചെയ്യുന്നത്​. ​ഓരോഘട്ടവും ചെയ്തശേഷം നല്ലപോലെ ഉണക്കിയശേഷമേ അടുത്ത ഘട്ടത്തിലേക്ക്​ കടക്കൂ. ഏറെ ശ്രദ്ധയും ക്ഷമയും വേണ്ട കലയാണ്​ മണൽ ചിത്രകലയെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ ഹജ്ജ്​​ തീർഥാനകാലം​ ആരംഭിക്കുന്നതിന്​ മുമ്പ്​ പൂർത്തിയാക്കണമെന്ന നിശ്ചയദാർഢ്യത്തോടെയാണ്​ ഈ ചിത്രം പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ചിത്രം പള്ളിച്ചൽ രാജമോഹനും മണലിൽ തീർത്ത ചിത്രവും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story