Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:35 AM IST Updated On
date_range 2 Jun 2022 5:35 AM ISTബാലചന്ദ്രൻ വടക്കേടത്തിന് പുരസ്കാരം സമ്മാനിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: വക്കം അബ്ദുൽ ഖാദറിന്‍റെ 110ാം ജന്മ വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ പുരസ്കാരം നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്തിന് സമ്മാനിച്ചു. ഹൈകോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസും കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ചെയർമാനുമായ ജ. സി.കെ. അബ്ദുൽ റഹീമാണ് വക്കം മൗലവി ഫൗണ്ടേഷൻ ഹാളിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചത്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. പ്രഫ. വി.കെ. ദാമോധരൻ, സുഹൈർ, ഡോ. കായംകുളം യൂനുസ്, ഡോ. എം.ആർ. തമ്പാൻ, പ്രഫ. വിജി എസ്, പ്രഫ. ദീപമോൾ തോമസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story