Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസബ്സിഡി മാര്‍ഗരേഖയായി:...

സബ്സിഡി മാര്‍ഗരേഖയായി: സംരംഭങ്ങള്‍ക്കും തൊഴിലിനും ഊന്നല്‍

text_fields
bookmark_border
തിരുവനന്തപുരം: പതിനാലാം പഞ്ചവത്സര പദ്ധതിക്കാലത്ത്‌ തദ്ദേശസ്ഥാപനങ്ങളിലെ വാർഷിക പദ്ധതികളിൽ നൽകാവുന്ന സബ്സിഡി മാര്‍ഗരേഖ തയാറായതായി മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. തദ്ദേശസ്ഥാപനതലത്തിൽ പ്രാദേശിക സാമ്പത്തിക വികസനത്തിന്‌ ഊന്നൽ നൽകുന്നതാണ്‌ ധനസഹായ നിർദേശങ്ങൾ. സബ്സിഡി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കിയിട്ടുണ്ട്​. തൊഴിൽദായക സംരംഭങ്ങൾ ആരംഭിക്കുന്നവരുടെ വരുമാനം പരിഗണിക്കാതെ ധനസഹായം നൽകും. സ്വയം തൊഴിൽ സംരംഭക പ്രോജക്ടുകൾക്ക്‌ ആനുകൂല്യം നൽകുന്നതിന്‌ സംരംഭകന്റെ വാർഷിക വരുമാന പരിധി അഞ്ച്‌ ലക്ഷമായി ഉയർത്തി. പ്രാദേശികമായി സൃഷ്ടിക്കപ്പെടുന്ന പ്രത്യക്ഷ തൊഴിലുകൾ ലക്ഷ്യമിട്ട്‌ സംരംഭകർക്ക്‌ പലിശ സബ്സിഡി, ടെക്നോളജി കൈമാറ്റ ഫണ്ട്‌, ടെക്നോളജി അപ്ഗ്രഡേഷൻ ഫണ്ട്‌, ഇന്നവേഷൻ ഫണ്ട്‌, ക്രൈസിസ്‌ മാനേജ്‌മെന്റ്‌ ഫണ്ട്‌, പുനരുജ്ജീവന ഫണ്ട്‌, ഇൻക്യുബേഷൻ ഫണ്ട്‌, സീഡ്‌ സപ്പോർട്ട്‌ ഫണ്ട്‌ തുടങ്ങിയ നൂതന ആശയങ്ങളാണ്‌ സബ്സിഡി മാർഗരേഖയിലുള്ളത്‌. അർഹരായവർക്ക്‌ തൊഴിലും വരുമാനവും നേടുന്നതിന്‌ ആവശ്യമായ നൈപുണ്യ പരിശീലനം നൽകുന്നതിന്‌ ധനസഹായവും നൽകും. മൈക്രോ സംരംഭങ്ങൾ തുടങ്ങുന്നതിന്‌ കുറഞ്ഞത്‌ രണ്ടുപേരെങ്കിലുമുള്ള സംഘങ്ങൾക്ക്‌ സബ്സിഡി ആനുകൂല്യങ്ങൾക്ക്‌ അർഹതയുണ്ടാകും. പതിനാലാം പദ്ധതി നവകേരള സൃഷ്ടിക്കായി ശുചിത്വ-മാലിന്യ സംസ്കരണത്തിനും പ്രത്യേക ഊന്നല്‍ നല്‍കും. കൃഷിയുമായി ബന്ധപ്പെട്ട മൂല്യവർധിത ഉൽപന്നങ്ങൾ അധിഷ്ഠിതമാക്കിയുള്ള സംരംഭങ്ങൾ, സംഭരണകേന്ദ്രങ്ങൾ, വിപണന സൗകര്യങ്ങൾ എന്നിവ സ്ഥാപിക്കുന്നതിന്‌ ധനസഹായം ലഭിക്കും. കാർഷികമേഖലയിൽ ചെറുകിട നാമമാത്ര കർഷകർക്ക്‌ വരുമാനപരിധി പരിഗണിക്കാതെ കൃഷിക്ക്‌ സബ്സിഡി നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story