Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:37 AM IST Updated On
date_range 1 Jun 2022 5:37 AM ISTകന്നുകാലി ചികിത്സക്ക് ആയുര്‍വേദ മരുന്നുകളുമായി മില്‍മ
text_fieldsbookmark_border
തിരുവനന്തപുരം: കന്നുകാലി രോഗ ചികിത്സാച്ചെലവ് കുറക്കാനും ആന്‍റിബയോട്ടിക് മരുന്നുകളുടെ അംശമില്ലാത്ത ശുദ്ധമായ പാലുല്‍പാദനം ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് ആയുര്‍വേദ വെറ്ററിനറി മരുന്നുകള്‍ നിര്‍മിക്കാനുള്ള മില്‍മയുടെ പദ്ധതിക്ക് തുടക്കമായി. കേരള ആയുര്‍വേദിക് കോഓപറേറ്റിവ് സൊസൈറ്റി (കെ.എ.സി.എസ്) യുമായി സഹകരിച്ചാണ് മലബാര്‍ മേഖല സഹകരണ ക്ഷീരോല്‍പാദക യൂനിയന്‍ പദ്ധതി നടപ്പാക്കുന്നത്. മലബാര്‍ യൂനിയനും കെ.എ.സി.എസും തമ്മിലുള്ള ധാരണപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ തയാറാക്കിയ ആയുര്‍വേദ വെറ്ററിനറി മരുന്നുകളുടെ നിര്‍മാണത്തിനുള്ള എഗ്രിമെന്‍റും ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്മെന്‍റിന്‍റെ ലൈസന്‍സും കൈമാറുന്ന ചടങ്ങ് പട്ടത്തെ മില്‍മ ആസ്ഥാനത്ത് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. അകിടുവീക്കം പോലുള്ള സാധാരണ അസുഖങ്ങള്‍ക്കുപോലും 2000 മുതല്‍ 4000 രൂപ വരെയാണ് ചികിത്സച്ചെലവ്. ഇത് ഗണ്യമായി കുറക്കാന്‍ മില്‍മയുടെ ആയുര്‍വേദ വെറ്ററിനറി മരുന്ന് നിര്‍മാണം കൊണ്ട് സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആയുര്‍വേദ വെറ്ററിനറി മരുന്ന് നിര്‍മാണത്തിനുള്ള എഗ്രിമെന്‍റും ലൈസന്‍സും മന്ത്രി ജെ. ചിഞ്ചുറാണിയില്‍നിന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണിയും കേരള ആയുര്‍വേദിക് കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്‍റ് ഡോ. സനില്‍കുമാര്‍ എം.എമ്മും ചേര്‍ന്ന് ഏറ്റുവാങ്ങി. ആയുര്‍വേദ മരുന്നുകളുടെ വിതരണോദ്ഘാടനം ജൂണ്‍ ആറിന് പാലക്കാട്ട് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story