Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്​കൂൾ തുറക്കൽ:...

സ്​കൂൾ തുറക്കൽ: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മാർഗനിദേശങ്ങൾ

text_fields
bookmark_border
തിരുവനന്തപുരം: ബുധനാഴ്ച സ്​കൂൾ തുറക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് സംസ്ഥാന പൊലീസ്​ മേധാവി അനിൽകാന്ത് അറിയിച്ചു. വിദ്യാർഥികൾക്ക് സുരക്ഷിതവും സൗഹാർദപരവുമായ പഠനാന്തരീക്ഷം ഉറപ്പുനൽകുന്ന വിധത്തിൽ പൊലീസ്​ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ജില്ല പൊലീസ്​ മേധാവികൾക്ക് നിർദേശം നൽകി. *സ്​കൂൾ തുറക്കുന്നതുമൂലം നിരത്തുകളിലുണ്ടാകുന്ന തിരക്ക് കുറയ്ക്കാൻ നടപടി * സ്​കൂൾ പരിസരങ്ങളിൽ കുട്ടികളെ റോഡ് മുറിച്ചുകടത്തുന്നതിന് സൗകര്യമൊരുക്കും *സ്​കൂൾ ബസുകളിലും മറ്റ് സ്വകാര്യവാഹനങ്ങളിലും എത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കും * വാഹനങ്ങളിൽ കുട്ടികളെ കുത്തിനിറച്ച്​ പോകാൻ അനുവദിക്കില്ല *വാഹനങ്ങളുടെ ഫിറ്റ്നസ്​, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഉറപ്പാക്കും * സ്​കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്നും മറ്റ് സ്വഭാവദൂഷ്യങ്ങൾ ഇല്ലെന്നും സ്​കൂൾ അധികൃതർ ഉറപ്പാക്കണം. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയശേഷമേ പൊലീസ്​ അനുമതി നൽകൂ * സ്​കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്കും മറ്റ് ജീവനക്കാർക്കും ബോധവത്​കരണ ക്ലാസുകൾ * കുട്ടികളെ സ്​കൂളിൽ എത്തിച്ചശേഷം സ്വകാര്യവാഹനങ്ങൾ സ്​കൂളിന് സമീപം റോഡരികിൽ പാർക്ക് ചെയ്യാൻ അനുവദിക്കില്ല * കുട്ടികളുമായി പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ മദ്യപിച്ചിട്ടുണ്ടോ​യെന്നറിയാൻ മിന്നൽ പരിശോധന *സ്​കൂൾ പരിസരങ്ങളിൽ ലഹരി വിൽപനക്കെതിരെ കർശന നടപടി *സ്​കൂൾ പരിസരങ്ങളിലെ പിടിച്ചുപറി, മോഷണം എന്നിവക്കെതിരെ നിരീക്ഷണം ശക്തമാക്കും *കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിന് പ്രത്യേക ശ്രദ്ധ * സൈബർ സുരക്ഷ, സ്വയം പ്രതിരോധ പരിശീലനം, രക്ഷാകർത്താക്കൾക്കുള്ള ബോധവത്​കരണം എന്നിവക്ക്​ പൊലീസിന്‍റെ സേവനം ലഭ്യമാക്കും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story