Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്കൂൾ കലോത്സവവും...

സ്കൂൾ കലോത്സവവും കായികമേളയും തിരിച്ചുവരുന്നു

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ്​ ഭീതി നീങ്ങിയതോടെ സംസ്ഥാനത്തെ സ്കൂളുകളിൽ കലാകായിക മേളകൾ തിരിച്ചുവരുന്നു. രണ്ടുവർഷം നടത്താതിരുന്ന സംസ്ഥാന സ്കൂൾ കലോത്സവം, കായികമേള, ശാസ്​ത്രോത്സവം എന്നിവ ഈ അധ്യയന വർഷം നടത്തുമെന്ന്​ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കലോത്സവത്തി‍ൻെറ നടത്തിപ്പിന്​ 6.7 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്​. കുട്ടികളുടെ കായിക നിലവാരം മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കായി അഞ്ച്​ കോടി രൂപയും അനുവദിച്ചു. സൗജന്യ സ്‌കൂൾ യൂനിഫോമിന് 140 കോടിയാണ് അനുവദിച്ചത്. ഇവ ഉൾപ്പെടെ പൊതുവിദ്യാഭ്യാസ വകുപ്പിന്​ കീഴിൽ നടപ്പാക്കുന്ന വിവിധ പ്രവർത്തനങ്ങൾക്കായി 312.88 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്​. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള സ്ഥാപനങ്ങൾക്കുള്ള ധനസഹായം 288 സ്‌കൂളുകൾക്ക് അനുവദിച്ചു. ഇ-ഗവേണൻസിന് 15 കോടി രൂപ അനുവദിച്ചു. ഹയർ സെക്കൻഡറി ലാബ് നവീകരണത്തിന് 10 കോടിയും ലാബ് ഉപകരണങ്ങൾ, ഫർണിചർ, ലൈബ്രറി പുസ്തകങ്ങൾ എന്നിവക്ക്​ ഒമ്പത്​ കോടിയും അക്കാദമിക നിലവാരം മെച്ചപ്പെടുത്താൻ 7.45 കോടിയും രൂപയും അനുവദിച്ചു. മോഡൽ ഇൻക്ലൂസീവ് സ്‌കൂൾ, പ്രത്യേക വൈകല്യമുള്ളവരെ ഉൾക്കൊള്ളുന്ന മാതൃക കേന്ദ്രങ്ങളായി തെരഞ്ഞെടുത്ത പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തൽ എന്നിവക്ക്​ അഞ്ച്​ കോടിയും വി.എച്ച്​.എസ്​.ഇയുടെ പ്രവർത്തനങ്ങൾക്ക് ഏഴ്​ കോടിയും ഹയർ സെക്കൻഡറി വിദ്യാർഥി കേന്ദ്രീകൃത പരിപാടിക്ക് 7.75 കോടിയും അനുവദിച്ചിട്ടുണ്ട്​. സർക്കാർ എയ്​ഡഡ് സ്‌കൂളുകളിൽ മൂന്നുമുതൽ 10 വരെ ക്ലാസുകളിലെ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള 'ശ്രദ്ധ' പദ്ധതിക്ക്​ 1.8 കോടിയും സ്‌കൂൾ വിദ്യാഭ്യാസം ആധുനികവത്​കരണത്തിന് 1.2 കോടിയും അധ്യാപക രക്ഷാകർതൃ സമിതികൾക്കുള്ള പ്രോത്സാഹന സമ്മാനങ്ങൾക്കായി (പി.ടി.എ) 90 ലക്ഷവും ഗ്രീൻ ഓഫീസ്, സ്മാർട്ട് ഓഫിസ്, ഓഫിസുകളെ ഹരിതവത്​കരിക്കൽ, ഉദ്യാനങ്ങൾ മനോഹരമാക്കൽ, മാലിന്യനിർമാർജനം എന്നിവക്ക്​ 50 ലക്ഷവും വായനശീലം വളർത്തുന്നതിന് 50 ലക്ഷവും അനുവദിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കായി ആകെ 44 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story