Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎന്റെ കേരളം മെഗാമേള...

എന്റെ കേരളം മെഗാമേള നാളെ സമാപിക്കും

text_fields
bookmark_border
തിരുവനന്തപുരം: അനന്തപുരിയെ വിസ്മയിപ്പിച്ച് മുന്നേറുന്ന കനകക്കുന്നിലെ 'എന്റെ കേരളം' മെഗാമേളക്ക്​ വ്യാഴാഴ്ച സമാപനമാകും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഒരുക്കിയിരിക്കുന്ന സ്റ്റാളുകള്‍ക്ക് മികച്ച പ്രതികരണമാണ് പൊതുജനങ്ങളില്‍നിന്ന്​ ലഭിക്കുന്നത്. കണ്ട കാഴ്ചകള്‍ പിന്നെയും കാണാനും കണ്ടുവെച്ച സാധനങ്ങള്‍ വാങ്ങാനും സൗജന്യ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനുമായി വലിയ ആള്‍ക്കൂട്ടം സജീവമാണ്. സേവന സ്റ്റാളുകളില്‍ വിവിധ സേവനങ്ങള്‍ തേടിയെത്തുന്നവരും നിരവധിയാണ്. കേരളത്തില്‍ അന്യംനിന്നുകൊണ്ടിരിക്കുന്ന ചെറുകിട വ്യവസായ ഉല്‍പന്നങ്ങളായ കുട്ട, വട്ടി, മുറം തുടങ്ങിയവക്കും കയര്‍ ഉൽപന്നങ്ങള്‍ക്കും മികച്ച വിപണനസാധ്യതയാണ് തുറന്ന് കിട്ടിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയില്‍ തകര്‍ച്ച നേരിട്ട വ്യാപാരികള്‍ക്ക് കമ്പോളം തിരികെ പിടിക്കാനുള്ള അവസരവും മേളയിലൂടെ ലഭിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരുടെ സ്റ്റാളുകള്‍ സ്ത്രീശാക്തീകരണത്തിന്റെ നേർകാഴ്ചയാണ്. കുടുംബശ്രീയും മസ്‌ക്കറ്റ് ഹോട്ടലും എല്ലാം ചേര്‍ന്ന് ഒരുക്കിയിട്ടുള്ള ഭക്ഷ്യമേളയും ഏവരെയും ആകര്‍ഷിക്കുന്നതാണ്. മസ്‌ക്കറ്റ് ഹോട്ടലിലെ ജീവനക്കാര്‍ തയാറാക്കുന്ന 31 ഇനം ദോശകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. എല്ലാ ദിവസവും നടക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ പങ്കാളികളാകാന്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ചിത്രം: random1 random2
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story