Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേശീയതല ടീച്ചേഴ്സ്...

ദേശീയതല ടീച്ചേഴ്സ് ട്രെയിനിങ്​ സിംപോസിയം

text_fields
bookmark_border
തിരുവനന്തപുരം: മുസ്​ലിം അസോസിയേഷൻ കോളജ് ഓഫ് എൻജിനീയറിങ്​ ആൻഡ് പോളിടെക്നിക്കിൽ ഏകദിന ദേശീയതല ടീച്ചേഴ്സ് ട്രെയിനിംഗ് സിംപോസിയം സംഘടിപ്പിച്ചു. ജി.എസ്. പ്രദീപ് ഉദ്ഘാടനം ചെയ്തു. കവി ജോർജ് ഓണക്കൂർ മുഖ്യാതിഥിയായി. മുസ്​ലിം അസോസിയേഷൻ പ്രസിഡന്റ് നാസർ കടയറ അധ്യക്ഷത വഹിച്ചു. 'കോവിഡ് കാലത്തിനുശേഷമുള്ള പഠനം എങ്ങനെ?' എന്ന വിഷയത്തിൽ പ്രഫ. ഉമർ ഷിഹാബ് ട്രെയിനിംഗ് പ്രോഗ്രാമിന് നേതൃത്വം നൽകി. മുസ്​ലിം അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. കോളജ് പ്രിൻസിപ്പൽ ഡോ. പ്രവീൺകുമാർ സ്വാഗതം പറഞ്ഞു. വിവിധ സ്കൂളുകളിൽ നിന്നായി നാനൂറിലധികം അധ്യാപകർ പങ്കെടുത്തു. അസോസിയേഷൻ അംഗങ്ങളായ ഖാജാ മുഹമ്മദ്, അഡ്വ. കരീം, കായംകുളം യൂനുസ്, ശ്രീകാര്യം ഷാജഹാൻ, ഹംസ തെന്നൂർ, ഹഫീസ്, നസീർഖാൻ എന്നിവർ സംസാരിച്ചു. വിവിധ ഡിപ്പാർട്ട്​മെന്റ് മേധാവികളായ സാജിദ, പ്രേമലക്ഷ്മി, ഷംന, രാജി, അമൽപ്രതാപ്, അഭയാ നായർ, പി.ആർ.ഒ അൻസാരി എന്നിവർ പങ്കെടുത്തു. ചടങ്ങിൽ മികച്ച വിജയം കൈവരിച്ച വിവിധ സ്കൂളുകളിൽ നിന്നുള്ള പ്രിൻസിപ്പൽമാരായ ഡോ. ഷൈനി മാത്യു, ഫാ. ബിനോ സേവിയർ പട്ടാർക്കളം, വർഗീസ് സാമുവൽ, ഡോ. ഷമീർ, മറിയാമ്മ ജോർജ്, അബ്ദുൽ സലാം, ജിജി വിമൽ, സുനിൽ ചാക്കോ, സതീഷ് ബാബു, മീര, പി. ഗോപകുമാർ, നിസാമുദ്ദീൻ, എ.കെ. അജീബ്, ഷാജി കുമാർ, ശ്രീലത, മുഹമ്മദ് ഷാഫി, എസ്. സിന്ദു, അനീസാ ബീവി, ശാലിനാസ്, ഷാഫി, ഡോ.പി. നസീർ എന്നിവരെ ആദരിച്ചു. ചിത്രം: training symposium
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story