Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎം. സലാഹുദ്ദീൻ...

എം. സലാഹുദ്ദീൻ വിരമിക്കുന്നു

text_fields
bookmark_border
തിരുവനന്തപുരം: മൂന്നര പതിറ്റാണ്ട്​ നീണ്ട സേവനത്തിനുശേഷം കെ.പി.എസ്​.ടി.എ നേതാവ്​ എം. സലാഹുദ്ദീൻ സർവിസിൽനിന്ന്​ വിരമിക്കുന്നു. വിദ്യാർഥിയായിരുന്ന പോത്തൻകോട്​ ഗവ.യു.പി സ്കൂളിൽനിന്ന്​ പ്രഥമാധ്യാപകനായാണ്​ പടിയിറക്കം. കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്‍റ്​, ജനറൽ സെക്രട്ടറി, ജി.എസ്​.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി, സെറ്റോ ജനറൽ കൺവീനർ, പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതി ചെയർമാൻ, അഖിലേന്ത്യ അധ്യാപക സംഘടനയായ എ.ഐ.എഫ്.ടി.ഒയുടെ വർക്കിങ്​ പ്രസിഡന്‍റ്​ എന്നീ സ്ഥാനങ്ങൾ വഹിച്ചു. സംസ്ഥാന പാഠ്യപദ്ധതി പരിഷ്കരണ സമിതി അംഗം, കരിക്കുലം സ്റ്റിയറിങ്​ കമ്മിറ്റി അംഗം, എസ്.എസ്.കെ. ഗവേണിങ്​ ബോഡി അംഗം, ക്യു.ഐ.പി അംഗം, സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റി അംഗം, കേരള ടീച്ചേഴ്സ് സാന്നിറ്റോറിയ സൊസൈറ്റി അംഗം എന്നീ പദവികളും വഹിച്ചു. കല്ലൂർ ഗവ. യു.പി സ്കൂൾ പ്രഥമാധ്യാപിക എച്ച്. ഷമീനാ ബീഗമാണ് ഭാര്യ. മക്കൾ: ബാസിമ (ആയുർവേദ ഫാർമസിസ്റ്റ് വെള്ളാണിക്കൽ), ഫർസാന (അധ്യാപിക, എൽ.വി.എച്ച്.എസ് പോത്തൻകോട്). -Battn: ഫോട്ടോ കാപ്​ഷൻ: സർവിസിൽനിന്ന്​ വിരമിക്കുന്ന എം. സലാഹുദ്ദീൻ-B
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story