Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

text_fields
bookmark_border
തിരുവനന്തപുരം: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ പിടികൂടി. മണക്കാട് എം.എൽ.എ റോഡ് കാവിൽ വീട്ടിൽ ശിവപ്രസാദിനെ (27) യാണ് സിറ്റി സ്പെഷൽ ആക്​ഷൻ ഗ്രൂപ്​ എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ടീമിന്‍റെ സഹായത്തോടെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് എം.ഡി.എം.എ ഉൾപ്പെടെയുള്ള സിന്തറ്റിക് മയക്കുമരുന്നുകൾ വിൽപന നടത്തുന്ന ഇയാളെക്കുറിച്ച് നർക്കോട്ടിക് സെൽ എ.സി.പി ഷീൻ തറയിലിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നിരീക്ഷണത്തിലായിരുന്നു. മണക്കാട് എം.എൽ റോഡ് ഭാഗത്ത് ആവശ്യക്കാർക്ക് ലഹരി മരുന്ന് കൈമാറാനെത്തിയ സമയമാണ് അറസ്റ്റ്. മയക്കുമരുന്നിന്‍റെ ഉറവിടത്തെ സംബന്ധിച്ചും പ്രതിയുടെ മറ്റു ഇടപാടുകളെ സംബന്ധിച്ചുമുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. ഡെപ്യൂട്ടി പൊലീസ് കമീഷണർ അങ്കിത് അശോക‍ന്‍റെ നിർദേശപ്രകാരം നർക്കോട്ടിക് സെൽ എ.സി.പി ഷീൻ തറയിൽ, ശംഖുംമുഖം എ.സി.പി ഡി.കെ. പൃഥ്വിരാജ് എന്നിവരുടെ നേതൃത്വത്തിൽ പൂന്തുറ എസ്.എച്ച്.ഒ പ്രദീപ് .ജെ, എസ്.ഐമാരായ ജയപ്രകാശ്, ബിനു, നസീർ, എസ്.സി.പി.ഒ ബിജു, സി.പി.ഒ ബിജു, സ്പെഷൽ ടീം അംഗങ്ങൾ എന്നിവരാണ് പ്രതിയെ പിടികൂടിയത്. Photo: sivaprasad
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story