Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2022 5:44 AM IST Updated On
date_range 31 May 2022 5:44 AM ISTയാത്രയയപ്പ് നൽകി
text_fieldsbookmark_border
തിരുവനന്തപുരം: സർവിസിൽ നിന്ന് വിരമിച്ച മെഡിക്കൽ കോളജ് പ്രിൻസിപ്പലും എസ്.എ.ടി ആശുപത്രി ഹെൽത്ത് എജുക്കേഷൻ സൊസൈറ്റി ചെയർമാനുമായ ഡോ. സാറാ വർഗീസിന് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ . സൊസൈറ്റി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എസ്.എസ്. രാജാലാൽ യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു. ഡോ. സാറാ വർഗീസിന് മെമന്റോ നൽകി ആദരിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. ഡോ. സാറാ വർഗീസ്, മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ബി.പി. രാജ്മോഹൻ എന്നിവർ സംസാരിച്ചു. സൊസൈറ്റി അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ സുഭാഷ് സ്വാഗതവും രാജേഷ് നന്ദിയും പറഞ്ഞു. ചിത്രം: വിരമിക്കുന്ന മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സാറാ വർഗീസിന് എസ്.എ.ടി ആശുപത്രി ഹെൽത്ത് എജുക്കേഷൻ സൊസൈറ്റി എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം എസ്.എസ്. രാജാലാൽ മെമന്റോ നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
