Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎം​േപ്ലായ്​മെന്‍റ്...

എം​േപ്ലായ്​മെന്‍റ് നിയമനം വരുമ്പോൾ സ്കൂൾതല നിയമനം നേടിയ അധ്യാപകർ ഒഴിയണം

text_fields
bookmark_border
തിരുവനന്തപുരം: സർക്കാർ സ്കൂളുകളിൽ എം​േപ്ലായ്​മെന്‍റ്​ എക്സ്​ചേഞ്ച്​ വഴിയുള്ള നിയമനം നടത്തുമ്പോൾ സ്കൂൾതലത്തിൽ നടത്തിയ നിയമനത്തിലൂടെ വന്ന അധ്യാപകർ ഒഴിയണമെന്ന്​ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂൾതല നിയമനങ്ങൾക്കുള്ള ഇന്‍റർവ്യൂ നടപടികൾ ആരംഭിച്ചശേഷം താൽക്കാലിക നിയമനങ്ങൾ എം​​േപ്ലായ്​മെന്‍റ്​ എക്സ്​ചേഞ്ച്​ വഴി നടത്തണമെന്ന്​ പൊതുവിദ്യാഭ്യാസ ഡയറക്ടറാണ്​ നിർദേശം നൽകിയത്​. ഇത്​ വ്യാപക ആശയക്കുഴപ്പത്തിനിടയാക്കിയ സാഹചര്യത്തിലാണ്​ മന്ത്രി വ്യക്തത വരുത്തിയത്​. സ്കൂൾതലത്തിൽ നിയമനം നടത്തുമ്പോൾ വിവരം എംപ്ലോയ്​മെന്‍റ്​ എക്സ്​ചേഞ്ചിനെ അറിയിക്കണം. എംപ്ലോയ്​മെന്‍റ്​ എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് താൽക്കാലിക നിയമനങ്ങളിൽ സീനിയോറിറ്റി അടിസ്ഥാനത്തിൽ മുൻഗണന നൽകി നിയമനം നടത്താനാണ് സർക്കാർ തീരുമാനം. യോഗ്യരായ ഉദ്യോഗാർഥികൾ എ​േപ്ലായ്​മെന്‍റ്​ എക്സ്​​ചേഞ്ചിൽ ഇല്ലെങ്കിൽ സ്കൂൾതലത്തിൽ കണ്ടെത്തുന്നവർക്ക്​ നിയമനം നൽകാനും അനുമതിയുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story