Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനവാഗതരെ...

നവാഗതരെ വരവേൽക്കാനൊരുങ്ങി പൊതുവിദ്യാലയങ്ങൾ

text_fields
bookmark_border
നവാഗതരെ വരവേൽക്കാനൊരുങ്ങി പൊതുവിദ്യാലയങ്ങൾ
cancel
കിളിമാനൂർ: രണ്ട് വർഷത്തിനുശേഷം അധ്യയനവർഷത്തിന്‍റെ ആരംഭദിനത്തിൽ . കൊടിതോരണങ്ങളും കുരുത്തോലയും കൊണ്ട് സ്കൂൾ അങ്കണങ്ങൾ വർണാഭമാക്കിയിട്ടുണ്ട്. അധ്യാപകർക്ക് സഹായഹസ്തവുമായി പി.ടി.എയും സ്കൂൾ വികസനസമിതികളും വിദ്യാർഥി-സന്നദ്ധ സംഘടനകളും രംഗത്തുണ്ട്. നവാഗതർക്ക് നോട്ടുബുക്കുകൾ, കുട, ബാഗ് അടക്കമുള്ള പഠനോപകരണങ്ങൾ നൽകി സ്വീകരിക്കാൻ മിക്ക സ്കൂളുകളും തയാറായി. ഇക്കാര്യത്തിൽ സ്കൂളുകളെ സഹായിക്കാൻ വ്യാപാരി വ്യവസായി സംഘടനകളും സ്ഥാപനങ്ങളും സജീവമാണ്. സ്മാർട്ട് ക്ലാസുമുറികളടക്കം ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടതോടെ പൊതുവിദ്യാലയങ്ങളിൽ ഇക്കുറിയും കുട്ടികളുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടുണ്ട്. കിളിമാനൂർ വിദ്യാഭ്യാസ ഉപജില്ലയിലെ 70ൽപരം പൊതു വിദ്യാലയങ്ങളും ഘോഷയാത്ര ഉൾപ്പെടെയാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. കിളിമാനൂർ ബ്ലോക്കുതല ഉദ്ഘാടനം മടവൂർ ഗവ.എൽ.പി.എസിൽ വി. ജോയി എം.എൽ.എ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് എം. ബിജുകുമാർ അധ്യക്ഷതവഹിക്കും. ഒ.എസ്. അംബിക മുഖ്യാതിഥിയാകും. പ്രൈമറി കെട്ടിടത്തിന്‍റെ ഉദ്ഘാടനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി.പി. മുരളി നിർവഹിക്കും. പഞ്ചായത്തുതല ഉദ്ഘാടനം കിളിമാനൂർ ഗവ.എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ. മനോജ് നിർവഹിക്കും. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കൊട്ടറ മോഹൻ കുമാർ അധ്യക്ഷതവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story