Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2022 5:42 AM IST Updated On
date_range 31 May 2022 5:42 AM ISTകരിയർ ഗൈഡൻസ് ബോധവത്കരണ ക്ലാസ്
text_fieldsbookmark_border
വർക്കല: കെ.എസ്.ടി.എ ഉപജില്ലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. വിദ്യാർഥികൾക്ക് ഭാവിയിലേക്ക് വഴിതെളിക്കാനും അഭിരുചിക്കനുസരിച്ച് വ്യത്യസ്തങ്ങളായ കോഴ്സുകൾ തെരഞ്ഞെടുക്കുന്നതിലുള്ള ബോധവത്കരണം നൽകാനുമാണ് ക്ലാസ് സംഘടിപ്പിച്ചത്. വർക്കല ഗവ. മോഡൽ എച്ച്.എസ്.എസിൽ നടന്ന ക്ലാസ് നഗരസഭ ചെയർമാൻ കെ.എം. ലാജി ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സബ്ജില്ല വൈസ് പ്രസിഡൻറ് വിമൽ കുമാർ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ, റിജി, അശോക് കുമാർ, ലൗലി എസ്. ധരൻ, രേഖ എന്നിവർ സംസാരിച്ചു. ബി.പി.സി ദിനിൽ, ജില്ല കോഓഡിനേറ്റർ ഷിഹാബ്, കരിയർ ഗൈഡുകളായ സന്തോഷ് സാഗർ, മനോജ് എന്നിവർ വിവിധ സെഷനുകളിൽ ക്ലാസെടുത്തു. file name tw 30 VKL 4 currier guiedence class കെ.എസ്.ടി.എ വർക്കല ഗവ. മോഡൽ എച്ച്.എസ്.എസിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസ് നഗരസഭ ചെയർമാൻ കെ.എം. ലാജി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
