Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2022 5:39 AM IST Updated On
date_range 31 May 2022 5:39 AM ISTആധുനിക സൗകര്യങ്ങളുടെ കുറവ് വനംവകുപ്പിന്‍റെ പ്രവർത്തനത്തിന് തടസ്സം -മന്ത്രി ശശീന്ദ്രന്‍
text_fieldsbookmark_border
*ഓണ്‍ഗ്രിഡ് സൗരോർജ പ്ലാന്‍റ് സ്വിച് ഓണും പുതിയ വാഹനങ്ങളുടെ ഫ്ലാഗ്ഓഫും നിര്‍വഹിച്ചു തിരുവനന്തപുരം: ആധുനിക സൗകര്യങ്ങളുടെ അപര്യാപ്തത വനംവകുപ്പിന്‍റെ കാര്യക്ഷമമായ പ്രവർത്തനത്തിന് തടസ്സമാകുന്നെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ദുര്‍ഘട സ്ഥലങ്ങളില്‍ അത്യാഹിതങ്ങളോ പ്രശ്നങ്ങളോ ഉണ്ടാകുമ്പോള്‍ ഓടിയെത്താന്‍ പലപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല. ഇതു പരിഹരിക്കാൻ വനം വകുപ്പ് നടപടികള്‍ വേഗത്തിലാക്കും. ഓണ്‍ഗ്രിഡ് സൗരോർജ പ്ലാന്‍റിന്‍റെ സ്വിച് ഓണും പുതിയ വാഹനങ്ങളുടെ ഫ്ലാഗ്ഓഫും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ആയുധങ്ങൾ, മികച്ച പരിശീലനം, ആവശ്യമായ വാഹനങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിലൂടെ മാത്രമേ ജനങ്ങള്‍ പ്രതീക്ഷിക്കുന്ന തരത്തില്‍ വനംവകുപ്പിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സാധിക്കൂ. മനുഷ്യ-വന്യജീവി സംഘര്‍ഷം രൂക്ഷമായ പ്രദേശങ്ങളിലെ സംരക്ഷണവിഭാഗം ജീവനക്കാര്‍ക്കാണ് ആധുനിക സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ പ്രഥമപരിഗണന. ഇതിന്‍റെ ഭാഗമായാണ് പുതിയ 26 വാഹനങ്ങള്‍ കൂടി മലമേഖലയിലെ വിവിധ റേഞ്ച് ഓഫിസുകള്‍ക്ക് നല്‍കുന്നത്. വനംവകുപ്പ് ആസ്ഥാനത്ത് ഓണ്‍ഗ്രിഡാക്കി മാറ്റിയ 20 കിലോവാട്ട് വീതം ശേഷിയുള്ള രണ്ട് സൗരോർജ പ്ലാന്‍റുകളുടെ സ്വിച് ഓണ്‍ കർമവും മന്ത്രി നിര്‍വഹിച്ചു. നിലവില്‍ പ്രവര്‍ത്തനരഹിതമായിരുന്ന ഓഫ് ഗ്രിഡ് പ്ലാന്റുകളാണ് 16.30 ലക്ഷം രൂപ ചെലവില്‍ പ്രവര്‍ത്തനസജ്ജമാക്കി ഓണ്‍ഗ്രിഡ് സംവിധാനത്തിലേക്ക് മാറ്റിയത്. 20 ഗൂര്‍ഖ ജീപ്പുകളും ആറ് കാമ്പറുകളുമാണ് വിവിധ ഓഫിസുകള്‍ക്കായി അനുവദിച്ചത്. ആദ്യവാഹനത്തിന്‍റെ താക്കോല്‍ മന്ത്രിയില്‍നിന്ന് മുഖ്യവനംമേധാവി പി.കെ. കേശവന്‍ ഏറ്റുവാങ്ങി പരുത്തിപ്പള്ളി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ക്ക് കൈമാറി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും നിയുക്ത വനം മേധവിയുമായ ബെന്നിച്ചന്‍ തോമസ്, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ ഗംഗാസിങ്, ഡി. ജയപ്രസാദ്, നോയല്‍ തോമസ്, അഡീഷനൽ പി.സി.സി.എഫുമാരായ ഇ. പ്രദീപ് കുമാര്‍, രാജേഷ് രവീന്ദ്രന്‍, ഡോ.പി. പുകഴേന്തി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story